| Tuesday, 19th November 2019, 12:47 am

'ഈ വര്‍ഷം തൊഴില്‍ നഷ്ടമാകുന്നത് 40,000 പേര്‍ക്ക് '- ഐ.ടി മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി; ഐ.ടി വിദഗ്ധന്‍ സംസാരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: രാജ്യത്തെ ഐ.ടി മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്. ഏതാണ്ട് 40000 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക.

വളര്‍ച്ചാ നിരക്ക് കുറഞ്ഞത് മൂലം ഈ വര്‍ഷം രാജ്യത്തെ ഐ.ടി കമ്പനികള്‍ 30000 – 40000 മധ്യനിര ജീവനക്കാരെ പറഞ്ഞു വിടുമെന്നാണ് ഐ.ടി വിദഗ്ധന്‍ മോഹന്‍ ദാസ് പൈ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.ടി മേഖലയില്‍ ഇത്തരത്തില്‍ തൊഴില്‍ നഷ്ടമാവുന്ന അവസ്ഥ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ വ്യവസായത്തിന്റെ പക്വമായ നടത്തിപ്പിന് വേണ്ടിനടക്കുന്ന സാധാരണമായ പ്രതിഭാസമാണെന്നും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമായ മോഹന്‍ ദാസ് പൈ വ്യക്തമാക്കി.

”കമ്പനികള്‍ അതിവേഗം വളരുമ്പോള്‍ സഥാനക്കയറ്റം കൊടുക്കുന്നതിന് കുഴപ്പമില്ല. പക്ഷേ, വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരും ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഓരോ അഞ്ചു വര്‍ഷംകൂടുംതോറും ആവര്‍ത്തിക്കാന്‍ പോകുന്ന കാര്യമാണിത്”- അദ്ദേഹം പറഞ്ഞു.

”നിങ്ങള്‍ മികച്ച പ്രകടനം നടത്താതെ വലിയ ശമ്പളത്തിനോ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലിക്കോ അവകാശമില്ല. ശരിയല്ലേ?”- അദ്ദേഹം വ്യക്തമാക്കി.

മധ്യനിരയില്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നവരുടെ കണക്കുകളെപ്പറ്റി ചോദിച്ചപ്പോള്‍ ഒരുവര്‍ഷത്തില്‍ 30,000- 40,000 ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 80 ശതമാനം പേര്‍ക്കും അവര്‍ വിദഗ്ധരാണെങ്കില്‍ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പൈ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

&nbs

We use cookies to give you the best possible experience. Learn more