ബെംഗളൂരു: രാജ്യത്തെ ഐ.ടി മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നവരുടെ എണ്ണം ഞെട്ടിക്കുന്നത്. ഏതാണ്ട് 40000 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക.
വളര്‍ച്ചാ നിരക്ക് കുറഞ്ഞത് മൂലം ഈ വര്‍ഷം രാജ്യത്തെ ഐ.ടി കമ്പനികള്‍ 30000 – 40000 മധ്യനിര ജീവനക്കാരെ പറഞ്ഞു വിടുമെന്നാണ് ഐ.ടി വിദഗ്ധന്‍ മോഹന്‍ ദാസ് പൈ പറഞ്ഞു.
”കമ്പനികള്‍ അതിവേഗം വളരുമ്പോള്‍ സഥാനക്കയറ്റം കൊടുക്കുന്നതിന് കുഴപ്പമില്ല. പക്ഷേ, വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരും ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഓരോ അഞ്ചു വര്‍ഷംകൂടുംതോറും ആവര്‍ത്തിക്കാന്‍ പോകുന്ന കാര്യമാണിത്”- അദ്ദേഹം പറഞ്ഞു.
”നിങ്ങള്‍ മികച്ച പ്രകടനം നടത്താതെ വലിയ ശമ്പളത്തിനോ ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലിക്കോ അവകാശമില്ല. ശരിയല്ലേ?”- അദ്ദേഹം വ്യക്തമാക്കി.
മധ്യനിരയില്‍ തൊഴില്‍ നഷ്ടം സംഭവിക്കുന്നവരുടെ കണക്കുകളെപ്പറ്റി ചോദിച്ചപ്പോള്‍ ഒരുവര്‍ഷത്തില്‍ 30,000- 40,000 ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.