| Wednesday, 28th April 2021, 5:33 pm

'ആളുകള്‍ മരിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹം'; കേന്ദ്രസര്‍ക്കാരിന് ദല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. കൊവിഡ് രോഗികള്‍ക്ക് റെംഡിസിവിര്‍ നല്‍കുന്നതിനുള്ള പ്രോട്ടോക്കോളില്‍ കേന്ദ്രം മാറ്റം വരുത്തിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം തീര്‍ത്തും തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

” ഇത് തെറ്റാണ്. ഇപ്പോള്‍ ഓക്‌സിജന്‍ ഇല്ലാത്ത ആളുകള്‍ക്ക് റെംഡിസിവിറും ലഭിക്കില്ല. ആളുകള്‍ മരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇത് കാണുമ്പോള്‍ തോന്നുന്നത്,” ജസ്റ്റിസ് പ്രതിഭ എം. സിംഗ് കേന്ദ്ര സര്‍ക്കാരിനോട് പറഞ്ഞു.

ഓക്സിജന്‍ സപ്പോര്‍ട്ടില്‍ ഉള്ളവര്‍ക്കു മാത്രം റെംഡിസിവിര്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ പ്രോട്ടോക്കോള്‍. ഇതു തെറ്റാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണ് ഇതെന്നും കോടതി പറഞ്ഞു.

കൊവിഡ് ബാധിതന്‍ ആയിട്ടും റെംഡിസിവിര്‍ കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. ആറു ഡോസിനു പകരം മൂന്നു ഡോസ് റെംഡിസിവിറാണ് അദ്ദേഹത്തിന് കിട്ടിയത്. ഇതിനു കാരണം പ്രോട്ടോക്കോള്‍ മാറ്റമാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്.
കോടതി ഇടപെട്ടതിന് പിന്നാലെ അഭിഭാഷകന് റെംഡിസിവിര്‍ അനുവദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: It appears Centre wants people to die, says Delhi HC on new protocol on Remdesivir use

We use cookies to give you the best possible experience. Learn more