|

ഇന്ത്യന്‍ സിനിമയുടെ പ്രൈഡാണ് ആ മലയാള നടന്‍: ഐശ്വര്യ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതലില്‍ സൊതപ്പുവത് എപ്പടി എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഐശ്വര്യ മേനോന്‍. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യക്ക് പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. 2016ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ മാംഗോസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോന്‍ മലയാള സിനിമയില്‍ എത്തുന്നത്.

നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്കയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരികയാണ് ഐശ്വര്യ. ഇപ്പോള്‍ ബസൂക്കെയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് ഐശ്വര്യ മേനോന്‍.

സംവിധായകന്‍ ഡീനോ കാരണമാണ് താന്‍ ഈ സിനിമയില്‍ എത്തിയതെന്നും സിനിമയില്‍ ഡീനോയുടെ ഫസ്റ്റ് ഓപ്പ്ഷന്‍ ആയിരുന്നു താന്‍ എന്ന് അദ്ദേഹം പറഞ്ഞിരുന്നുെവന്നും ഐശ്വര്യ പറയുന്നു. മമ്മൂട്ടിയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് തന്നെ എറ്റവും എക്‌സൈറ്റ് ചെയ്യിക്കുന്ന കാര്യമെന്നും മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ പ്രൈഡ് ആണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

തീയേറ്റര്‍ ഓഫ് ഡ്രീംസിനോട് സംസാരിക്കുകയായിരുന്നു ഐശ്വര്യ.

‘ഡീനോ ഡെന്നീസ് കാരണമാണ് ഞാന്‍ ബസൂക്കയില്‍ വന്നത് അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ഫസ്റ്റ് ഓപ്ഷനാണെന്ന് ഡീനോ എന്നോട് വ്യക്തമായി പറഞ്ഞിരുന്നു. ഏതൊരു ആക്ടറിനെ സംബന്ധിച്ചും എക്‌സൈറ്റ് ചെയ്യിക്കുന്ന ഒന്നാണ്. അതില്‍ ഞാന്‍ അദ്ദേഹത്തോട് ഒരുപാട് ഗ്രേറ്റ്ഫുളാണ്. പിന്നെയൊരു കാര്യം മമ്മൂക്കയാണ്.

ഈ സിനിമയില്‍ മമ്മൂക്കയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു. അതില്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡായിരുന്നു. മമ്മൂക്ക നമ്മുടെ ഇന്ത്യന്‍ സിനിമയുടെ പ്രൈഡ് ആണ്. അത്‌കൊണ്ട് ഞാന്‍ വളരെ എക്‌സൈറ്റഡാണ്. ഇത് ഡീനോയുടെ ആദ്യത്തെ സിനിമയാണ്. പക്ഷേ അദ്ദേഹം ഒരു പുതുമുഖ സംവിധായകനാണെന്ന് ഒരിക്കലും തോന്നില്ല. അത്ര നന്നായിട്ടാണ് ചെയ്തിട്ടുള്ളത്. ആ സെറ്റ് കൈകാര്യം ചെയ്യുന്ന രീതിയും, മമ്മൂക്കയെ പോലും അദ്ദേഹം വളരെ ഭംഗിയായിട്ട് കൈകാര്യം ചെയ്തത്,’ ഐശ്വര്യ പറയുന്നു.

Content  Highlight: Iswarya menon  about Mamooty  and Bazooka