തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ വിധി നമ്പി നാരായണന്‍ നല്‍കിയ കേസിലാണെന്നും കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍. കോണ്‍ഗ്രസിനെ ബാധിക്കുന്നതോ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതോ ആയ വിധിയല്ല പുറത്തുവന്നതെന്നും ഹസന്‍ പറഞ്ഞു.
സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണം വരട്ടെ. ചാരക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാലിന്റെ അഭിപ്രായത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടത് അവരാണ്. വിധിയെക്കുറിച്ചു പ്രതികരിക്കില്ലെന്നും ഹസന്‍ പറഞ്ഞു.
തെളിവെടുപ്പിനെന്ന പേരില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞ ആ ഏഴുദിവസം- രശ്മി ആര്‍ നായര്‍ എഴുതുന്നു
കെ. കരുണാകരന്റെ രാജിയെക്കുറിച്ച് മുമ്പു താന്‍ പറഞ്ഞത് അപ്പോഴത്തെ സാഹചര്യത്തിലാണ്, ചാരക്കേസിനെക്കുറിച്ചായിരുന്നില്ലെന്നും കരുണാകരന്റെ രാജിയുടെ കാരണം അറിയില്ലെന്നും ഹസന്‍ പറഞ്ഞു.
ചാരക്കേസിനു പിന്നില്‍ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കന്മാരായിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. കരുണാകരന് നീതി കിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോടു പറയുമെന്നും പത്മജ പറഞ്ഞിരുന്നു.