ഹൈദരാബാദ്: ഐ.എസ്.ആര്.ഒയിലെ മലയാളി ശാസ്ത്രജ്ഞന് എസ്.സുരേഷ് തലക്കടിയേറ്റ് മരിച്ച നിലയില്‍. ഹൈദരാബാദിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിന്റെ മൃതദേഹം രാത്രിയോടെ കണ്ടെത്തിയത്.
ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുറിക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കൂടുതല്‍ വിവിരങ്ങള്‍ ലഭ്യമല്ല.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍, അക്രമിയെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എത്തി സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ്.