ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിന് മറ്റൊരു നാഴികകല്ലായി ഐ.എസ്.ആര്‍.ഒ യുടെ നൂറാമത് ഉപഗ്രഹം പി.എസ്.എല്‍.വി-സി40 ് വിക്ഷേപിച്ചു.രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നുമായിരുന്നു് വിക്ഷേപണം.
കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പി.എസ്.എല്‍.വി-സി40 ഇന്ന് യാത്ര തിരിച്ചത്. ഐ.എസ്.ആര്‍.ഒയുടെ 42ാം ദൗത്യമാണ് ഇത്.
പുലര്‍ച്ചെ 5.29 നാണ് കൗണ്ട് ഡൗണ്‍ ആരംഭിച്ചത്. ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ ഇന്ന് വിക്ഷേപിക്കുന്ന 31 ഉപഗ്രഹങ്ങളില്‍ ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്.
റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ എന്നിവ കാര്‍ട്ടോസാറ്റിന്റെ പ്രത്യേകതകളാണ്.
1323 കിലോഗ്രാമാണ് ഉപഗ്രഹങ്ങളടങ്ങിയ പി.എസ്.എല്‍.വി.സി 40യുടെ ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ് 2വിന്റെ ഭാരം 710 കിലോയാണ്.
പി.എസ്.എല്‍.വി സി39 വിക്ഷേപണം കഴിഞ്ഞ തവണ പരാജയപ്പെട്ടിരുന്നു.അതേ സമയം ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കും