ബംഗളൂരു: ഇന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ. മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി സി44 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുക
റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ ഉപഗ്രഹമാണ് മൈക്രാസോറ്റ്-ആര്‍. വിദ്യാഭ്യാസമേഖലാ പദ്ധതികളെ സഹായിക്കാനായി രൂപകല്‍പ്പന ചെയ്തതാണ് കലാംസാറ്റ്.
സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേര്‍പ്പെട്ടു ഭൂമിയില്‍ തന്നെ തിരിച്ചു പതിക്കുകയാണ് പതിവ്. എന്നാല്‍ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിക്കുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലാദ്യമായി ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയാകുന്ന കാലയളവു വരെ നാലാം ഘട്ടവും ഒപ്പമുണ്ടാകും. സോളാര്‍ പാനലുകളോടു കൂടിയതാകും നാലാം ഘട്ടം.
ALSO READ: ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് തിരിച്ചുപോകില്ല; നിലപാട് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിനനുസരിച്ചു സഞ്ചരിക്കാന്‍ ഇവ സഹായകരമാകും. ലോകത്തിലെ ഒരു ബഹിരാകാശ ഏജന്‍സിയും നാളിതുവരെ ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും രാത്രി 11.37നാണ് വിക്ഷേപണം.
WATCH THIS VIDEO: