ഫലസ്തീനെതിരായ പാരഡി വീഡിയോ; അമേരിക്കയില്‍ അധ്യാപികക്കെതിരെ പ്രതിഷേധം
World News
ഫലസ്തീനെതിരായ പാരഡി വീഡിയോ; അമേരിക്കയില്‍ അധ്യാപികക്കെതിരെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th October 2023, 12:38 pm

 

ന്യൂയോര്‍ക്ക്: ഫലസ്തീനെ പരിഹസിച്ച് പാരഡി വീഡീയോ ചെയ്ത അധ്യപികയെ പുറത്താക്കണമെന്നവശ്യപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍.

വീഡിയോ കേവലം വംശീയധിക്ഷേപം മാത്രമല്ലെന്നും യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീനികളെയും മറ്റ് മുസ്ലീങ്ങളെയും തദ്ദേശീയ വിദ്യാര്‍ത്ഥികളെയും തങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നിക്കുന്നതാണെന്നും യൂണിവേഴ്‌സിറ്റിക്കയച്ച കത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കൂടാതെ പാരഡി വീഡിയോയില്‍ ഇസ്രഈലിന്റെ ക്രൂരതകള്‍ മറച്ച് വെക്കുന്നതായും അവര്‍ ചൂണ്ടികാട്ടി.

ഇസ്രഈലി പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റും ന്യൂയോര്‍ക്ക് സിറ്റി യൂണിവേസിറ്റിയിലെ ഹണ്ടര്‍ കോളേജ് പ്രൊഫസറുമായ ടാമിബെന്‍ടോര്‍ ആണ് വിവാദ വീഡിയോ ചെയ്തിരിക്കുന്നത്. വികൃതമായരൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന അവര്‍ പിയാനോയുടെ അകമ്പടിയില്‍ ഹമാസ് ആക്രമണത്തെ പ്രശംസിച്ച്‌കൊണ്ട് പരിഹസിക്കുകയാണ്.

‘പ്രിയപ്പെട്ട ഹമാസ്, സ്വതന്ത്ര സമരസേനാനികളെ, ലെനപ്പെ ജനതയുടെ നാട്ടിന്‍ വെച്ച് ഒരു കാപ്പിച്ചിനോ കുടിയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ യൂറോപ്യന്‍ കുടിയേറ്റത്തിന് മുന്‍പ് അമേരിക്കയുടെ വടക്കുകിഴക്ക് താമസിച്ച അമേരിക്കകാരെ സൂചിപ്പിച്ച് ബെന്‍-ടോര്‍ പറഞ്ഞു.

‘നിങ്ങളുടെ സ്വാതന്ത്ര്യ സമരത്തെ അനുകൂലിക്കാന്‍ ഞാനാഗ്രഹിക്കുന്നു.കുരുന്നുകളെ കൂട്ടക്കൊല നടത്തിയ വേലിക്കരികില്‍ നില്‍ക്കുകയാണ് ഞാന്‍.

നിരപരാധികളായ മൃഗങ്ങളെ കൊല്ലുന്നതിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ,
ക്ഷമിക്കണം പശുക്കള്‍ക്കും വികാരമുണ്ട്. നിങ്ങള്‍ സ്വാതന്ത്യ സമര സേനാനികളാണ്, നമ്മള്‍ സ്വതന്ത്ര സമര സേനാനികളാണ്, എല്‍.ജി.ബി.ടി.ക്യൂവിന്റെ സ്വാതന്ത്രത്തിനും സ്ത്രീകളുടെ മുന്നേറ്റത്തയും നിങ്ങള്‍ പിന്തുണയ്ക്കുമെന്നെനിക്ക് ഉറപ്പുണ്ട്,’ വീഡിയോയില്‍ അവര്‍ പറഞ്ഞു.

ഹമാസ് നിഷ്‌കളങ്കരായ കുട്ടികളെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്തിരുന്നു എന്നുമാണ് അവര്‍ വീഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ കലയുടെ പേരില്‍ ബെന്‍ടോര്‍ വിദ്വേഷം പരത്തുകയാണെന്നും ഹമാസ് കുട്ടികളുടെ തലയറക്കുകയോ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയോ ചെയ്തില്ലെന്ന് ഫാക്ട് ചെക്കിങ്ങിലൂടെ തെളിഞ്ഞതാണെന്നും യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു. ഗസയില്‍ കൊല്ലപ്പെട്ട കുട്ടികളെ കുറിച്ച് അവര്‍ പരാമര്‍ശിച്ചില്ലെന്നും വാക്കുകൊണ്ടും പ്രവര്‍ത്തിക്കൊണ്ടും ഫലസ്തീനെ മോശമായി ചിത്രീകരിച്ചെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.

വീഡിയോയിലൂടെ വംശഹത്യയുടെ ആഘോഷമാണ് നടത്തുന്നതെന്നും, കലാകാരന്‍ ഇത്തരമൊരു വീഡിയൊ പ്രദര്‍ശിപ്പിക്കുന്നതിലൂടെ അവരുടെ മനുഷ്യത്വമില്ലായിമയാണ് വെളിവാകുന്നതെന്നും യൂണിവേഴ്‌സിറ്റിയിലെ ഫ്രൊഫസര്‍ എം.ഇ.ഇ യോട് പറഞ്ഞു.

ടാമിബെന്‍ടോറിനെ പോലുള്ള സയണിസ്റ്റ് പ്രൊഫസര്‍മാരെ വീഡിയോ പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതില്‍ യൂണിവേഴ്‌സിറ്റി പരാജയപ്പെട്ടതായി കത്തില്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബെന്‍ടോറിനെ പോലെ ഇസ്രഈല്‍ ആക്രമണത്തെ അനുകൂലിക്കുന്ന മറ്റ് അധ്യാപകരെ കുറിച്ചും തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പ്രൊഫസര്‍ക്കെതിരെ യൂണിവേഴ്‌സിറ്റി നടപടിയെടുക്കുമെന്ന് പ്രതീക്ഷികുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വീഡിയോ കൂടാതെ വിദ്വേഷം പരത്തുന്ന നിരവധി വീഡിയോകള്‍ ബെന്‍ ടോര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റിയോടും വിദ്യാര്‍ത്ഥികളോടും മാപ്പു പറയുന്നതായി വീഡിയോ പങ്കുവെച്ച് 24 മണിക്കൂറിന് ശേഷം ബെന്‍ടോര്‍ എം.ഇ.ഇയോട് പറഞ്ഞു.

ആരെയും പ്രകോപിപ്പിക്കാന്‍ അല്ല വീഡിയോ ചെയ്തതെന്നും ഇസ്രഈലില്‍ ജീവിക്കുന്നില്ലെങ്കിലും താനൊരു ഇസ്രഈലിയാണെന്നും അവര്‍ പറഞ്ഞു.

തന്റെ നാട്ടിലുണ്ടായ ആക്രമണങ്ങളോടുള്ള തന്റെ വൈകാരിക പ്രകടനം മാത്രമാണ് വീഡിയോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlight : Isreal-Palestine war NewYork university professors parody video draws outrage