പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന തുര്‍ക്കിയുടെ നീക്കങ്ങളെ പറ്റി സൗദി അറേബ്യ, യു.എ.ഇ ഈജിപ്ത് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇസ്രഈല്‍ ഇന്റലിജന്‍സ് ഏജന്‍സി മൊസാദ് ചീഫ് യൊസ്സി കൊഹന്‍ നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത്.
രണ്ടു വര്‍ഷം മുമ്പാണ് തുര്‍ക്കി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഈ രാജ്യങ്ങളുടെ സംയുക്ത പരിഗണനയില്‍ എത്തിയത്. തുര്‍ക്കി വലിയ ഭീഷണിയാണുയര്‍ത്തുന്നതെന്നാണ് അന്ന് യൊസി കൊഹന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. സൗദി, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗവുമായിട്ടായിരുന്നു. മൊസാദ് ചീഫിന്റെ ചര്‍ച്ച.
ദ സണ്‍ഡേ ടൈംസിലെ റോജര്‍ ബെയ്‌സ് എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് അന്ന് നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
‘ ഇറാനിയന്‍ ഭീഷണി ദുര്‍ബലമാണ്. പക്ഷെ തുര്‍ക്കി വലിയ ഭീഷണിയാണ്,’ യൊസി കോഹന്‍ പറഞ്ഞതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ഇറാന്‍ തങ്ങളുടെ വലിയ ഒരു ഭീഷണിയായിരുന്നില്ല എന്നായിരുന്നില്ല മൊസാദ് ചീഫിന്റെ വാദം. മറിച്ച് ഉപരോധം, രഹസ്യാനേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഇറാനെ നേരിടാമെന്നായിരുന്നു. എന്നാല്‍ തുര്‍ക്കിയുടെ ബലാല്‍ക്കരമായ നയതന്ത്ര ബന്ധം മെഡിറ്റനേറിയനിലെ സ്ഥിരതയ്ക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ഉയര്‍ത്തുന്നു എന്നാണ് യോസി കോഹന്‍ അഭിപ്രായപ്പെട്ടത്.
ഈയടുത്ത് ഇസ്രഈല്‍-യു.എഇ നയതന്ത്ര ബന്ധത്തിനുള്ള കരാര്‍ സാധ്യമായതിനു പിന്നാലെ വലിയ വിമര്‍ശനമായിരുന്നു തുര്‍ക്കിയില്‍ നിന്നും ഉണ്ടായത്. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നതു വരെ പരിഗണനയിലുണ്ടെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ