'ചാന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയം, 98 ശതമാനം വിജയമായിരുന്നെന്ന ഐ.എസ്.ആര്‍.ഒ വാദം പൊളള'; വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍
Chandrayan 2
'ചാന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയം, 98 ശതമാനം വിജയമായിരുന്നെന്ന ഐ.എസ്.ആര്‍.ഒ വാദം പൊളള'; വെളിപ്പെടുത്തലുമായി നമ്പി നാരായണന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2019, 11:51 am

കൊച്ചി: ഇന്ത്യയുടെ അഭിമാനമാണെന്ന അവകാശവാദങ്ങളുയര്‍ത്തി വിക്ഷേപിച്ച ചന്ദ്രയാന്‍ രണ്ട് പൂര്‍ണ പരാജയമാണെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രഞന്‍ നമ്പി നാരായണന്‍. പദ്ധതിയുടെ ലക്ഷ്യം 98 ശതമാനം കൈവരിച്ചുവെന്ന ഐ.എസ്.ആര്‍.ഒയുടെ വാദം പൊളളയാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നതായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം. ആ ലക്ഷ്യമാണ് പരാജയപ്പെട്ടത്. ജനങ്ങളുടെ മുന്നില്‍ ചന്ദ്രയാന്‍ രണ്ട് 98 ശതമാനം വിജയകരമായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒക്ക് എങ്ങനെ പറയാന്‍ കഴിഞ്ഞു?. പദ്ധതി നൂറുശതമാനം പരാജയമായിരുന്നവെന്ന് അംഗീകരിക്കുന്നതാണ് ഉചിതം.’

‘പരീക്ഷണം പരാജയപ്പെട്ടെന്ന് പറഞ്ഞാലും ജനങ്ങള്‍ അത് അംഗീകരിക്കും. കാരണം പരാജയങ്ങള്‍ സാധാരണമാണ്. അപ്പോള്‍ അത് തുറന്നുപറയാമായിരുന്നെന്നാണ് എന്റെ അഭിപ്രായം’, അദ്ദേഹം പറഞ്ഞു.

ബഹിരാകാശരംഗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സമയമായെന്നും നമ്പി നാരായണന്‍ പറഞ്ഞു. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി മാതൃകയില്‍ ബഹിരാകാശ രംഗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യമാണ്. ഇന്ത്യയും ചൈനയും അത്തരമൊരു ആശയത്തിന് നേതൃത്വം നല്‍കണം. അമേരിക്കയുടെ കൈയ്യില്‍ പണമില്ലെങ്കില്‍ നമുക്ക് സ്വന്തമായി ഇത് സാധ്യമാകും എന്ന് തോന്നുന്നുണ്ടോ? 20 രാജ്യങ്ങളും ഒരുമിച്ച് നിന്നാല്‍ എല്ലാവരുടെയും സാമ്പത്തിക സഹകരണമുണ്ടാവും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ