ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച; ഇസ്രഈലി വിപണി തകര്‍ത്ത് യുദ്ധം
ടെല്‍ അവിവ്: യാതൊരു മുന്നറിയിപ്പുമില്ലാതെ തുടങ്ങിയ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇസ്രഈല്‍ വിപണി. ഇസ്രഈല്‍-ഹമാസ് ഏറ്റുമുട്ടലിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ ഇസ്രഈലി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്.
ഇസ്രഈലി സ്റ്റോക്കുകളുടെയും ബോണ്ടുകളെയും വില കുത്തനെ ഇടിഞ്ഞു. കീ ടെല്‍ അവീവ് ഓഹരി സൂചികകള്‍ (.TA125), ( .TA35 ) ഏകദേശം ഏഴ് ശതമാനം താഴ്ന്നപ്പോള്‍ 2.2 ബില്യണ്‍ ഷെക്കലുകളുടെ ($573 ദശലക്ഷം) വിറ്റുവരവില്‍ ബാങ്കിങ് ഓഹരികളില്‍ (TELBANK5) ഒന്‍പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. അടുത്ത കാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണത്തില്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ വില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു.
ഷെക്കല്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാക്കിയിരുന്നു, ഇതോടൊപ്പം യുദ്ധം കൂടി വന്നതോടെ സ്ഥിതി കൂടുതല്‍ വഷളായി.
‘ശക്തമായ നീണ്ടുനില്‍ക്കുന്ന ഈ ആക്രമണം സമ്പദ് വ്യവസ്ഥയെയും ധന ബജറ്റിനെയും കൂടുതല്‍ പ്രതികൂലമായി ബാധിക്കും. നാളെ ഷെക്കല്‍ കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. ഒരു ഘട്ടത്തില്‍ ബാങ്ക് ഓഫ് ഇസ്രഈല്‍ FX വിലക്കാനുള്ള സാധ്യതയുമുണ്ട് ‘ ലീഡര്‍ ക്യാപിറ്റര്‍ മാര്‍ക്കറ്റസിലെ ചീഫ് ഇക്കണോമിസ്റ്റ് ജൊനാഥന്‍ കാറ്റ്‌സ് പറഞ്ഞു.
ഹമാസിന്റെ ആക്രമണത്തില്‍ 900 ത്തോളം ഇസ്രഈലികള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ തടങ്കലിലാകുകയും ചെയ്തു എന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്രഈല്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതോടെ യുദ്ധത്തിനാവശ്യമായ ബജറ്റുകള്‍ വേഗത്തിലാക്കാന്‍ മന്ത്രാലയ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ധനമന്ത്രി ബെസോലെല്‍ റ്റോമിച്ച് അറയിച്ചു. 2014 ല്‍ ഹമാസുമായി നടന്ന 50 ദിവസത്തെ യുദ്ധത്തില്‍ 3.5 ബില്യണ്‍ ഷെക്കലിന്റെ നാശനഷ്ടമുണ്ടായിരുന്നു.
Content highlight: Israeyeli market collapsed