ടെല്‍ അവീവ്: ഇസ്രഈലി പ്രത്യേക സൈന്യ ഗ്രൂപ്പായ ഗോലാനി ബ്രിഗേഡ് ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധം അറിയിച്ച് ഇസ്രഈലി യുവതി. ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഉയര്‍ന്ന തോതില്‍ ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപെടുന്നതില്‍ അപലപിച്ചുകൊണ്ട് യുവതി ഗോലാനി ബ്രിഗേഡിലെ സൈനികനോട് കയര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐ പങ്കുവെച്ചു.
ഗോലാനി ബ്രിഗേഡിലെ സൈനികര്‍ ഗസയില്‍ എത്രമാത്രം നിഷ്‌കളങ്കരായ ഫലസ്തീനികളെയാണ് കൊന്നൊടുക്കുന്നതെന്ന് യുവതി സൈനികനോട് ചോദിക്കുന്നതായി വീഡിയോയില്‍ കാണാം. ഗസയിലെ മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയത് ആരാണെന്നും ഗോലാനി സൈനികനോട് ഇസ്രഈലി യുവതി ചോദ്യം ഉയര്‍ത്തുന്നുണ്ട്.
നിങ്ങള്‍ ഗസയിലേക്ക് പോയത് ബന്ദികളെ കൊന്നൊടുക്കാന്‍ വേണ്ടിയല്ലേയെന്നും യുവതി ചോദിക്കുന്നു. തടവുകാരെ കൊലപ്പെടുത്തിയത് ഗോലാനി ബ്രിഗേഡ് തന്നെയാണെന്ന് ഇസ്രഈലി യുവതി തുടരെ പറഞ്ഞുകൊണ്ടേയിരിക്കുന്നതായി വീഡിയോ വ്യക്തമാക്കി. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ബ്രിഗേഡ് ഗസയില്‍ ചെയ്യാന്‍ ആഗ്രഹിച്ചതെന്നും യുവതി ചൂണ്ടിക്കാട്ടി.
അതേസമയം യുവതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സൈനികന്‍ തന്റെ സൈനിക കടമയെ ന്യായീകരിക്കുന്നതും വീഡിയോയില്‍ കാണാം. യുവതി നടത്തിയ പ്രസ്താവനകളില്‍ യുവതിയുടെ മാതാപിതാക്കളും യുവതിയും ലജ്ജിക്കണമെന്ന് സൈനികന്‍ പറഞ്ഞു. സൈനികരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്രാഈലിന്റെ അസ്തിത്വത്തെ ആശ്രയിച്ചിരിക്കുന്നതാണെന്ന് സൈനികന്‍ യുവതിയോട് പറയുന്നുണ്ട്.
ഗോലാനി ബ്രിഗേഡ് നയിച്ച യുദ്ധത്തില്‍ തങ്ങളുടെ സഹപാഠികളെയും സഹപ്രവര്‍ത്തകരെയും തനിക്ക് നഷ്ടപ്പെട്ടുവെന്നും സൈനികന്‍ പറയുന്നതായി വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. തങ്ങള്‍ പോരാടുന്നത് രാജ്യത്തിന് വേണ്ടിയാണെന്നും ഗോലാനി സൈനികന്‍ പറയുന്നതായി വീഡിയോയില്‍ കാണാം.
Content Highlight: Israeli woman questioned the Golani Brigade