വെസ്റ്റ് ബാങ്ക്: ഇസ്രഈലി ആക്രമണത്തിൽ തകർന്ന വെസ്റ്റ് ബാങ്കിലെ ഫ്രീഡം തിയേറ്ററിന് നൊബേൽ സമാധാന പുരസ്‌കാരത്തിനുള്ള നോമിനേഷൻ.
ഔദ്യോഗിക അക്കൗണ്ട് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് നോർവീജിയൻ നോബേൽ കമ്മിറ്റി തങ്ങളെ നോബേൽ സമാധാന പുരസ്‌കാരത്തിന് നാമനിർദേശം നടത്തിയതായി ഫ്രീഡം തിയേറ്റർ അധികൃതർ അറിയിച്ചത്.
24,000ത്തോളം ആളുകൾ താമസിച്ചിരുന്ന ജെനിൻ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രഈലി വ്യോമാക്രമണത്തിൽ ഫലസ്തീനിലെ സമുദായിക തിയേറ്ററും സാംസ്‌കാരിക കേന്ദ്രവുമായ ഫ്രീഡം തിയേറ്റർ തകർന്നിരുന്നു.
‘ഞങ്ങളുടെ സഹ സ്ഥാപകരായ, 2011ൽ കൊല്ലപ്പെട്ട ജൂലിയാനോ മെർ ഖാമിസ്, ഇപ്പോൾ ഇസ്രഈലി ജയിലിൽ കഴിയുന്ന സക്കറിയ സുബൈദി എന്നിവരുടെ കാഴ്ച്ചപ്പാട് എന്നും ഞങ്ങൾക്ക് പ്രചോദനമായിരുന്നു.
ജെനിൻ ക്യാമ്പിന്റെ ഹൃദയത്തിൽ നിന്ന് വിവേചനത്തിനെതിരെയും അധിനിവേശത്തിനെതിരെയും അടിച്ചമർത്തലിനെതിരെയും ശബ്ദമുയർത്തുന്ന പുതിയ തലമുറയിലെ കലാകാരന്മാരെയാണ് അവരൊരുമിച്ച് സ്വപ്നം കണ്ടത്.
ജെനിൻ ക്യാമ്പിലെ തുടർച്ചയായ കടന്നുകയറ്റങ്ങൾക്കിടയിലും നമ്മുടെ തിയേറ്ററിന് നേരെയുണ്ടായ അക്രമണങ്ങൾക്കിടയിലും നമ്മുടെ പ്രസ്ഥാനത്തിലെ കുട്ടികളും യുവജനങ്ങളും സ്ത്രീകളും പുരുഷന്മാരുമെല്ലാം ശക്തരായിക്കൊണ്ടിരിക്കും,’ ഫ്രീഡം തിയേറ്റർ പറഞ്ഞു.
തിങ്ങിനിരങ്ങിയ ക്യാമ്പിനകത്തെ സമാധാനത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായി നിലനിന്നിരുന്ന തിയേറ്ററിന്റെ മതിലുകൾ ഇസ്രഈൽ സേന വെടിയുതിർത്ത് വികൃതമാക്കുകയായിരുന്നു. ജൂത മതത്തിന്റെ പ്രതീകമായ ‘ഡേവിഡിന്റെ നക്ഷത്രം’ ഉപയോഗിച്ച് ചുരണ്ടിയും ഭിത്തികൾ അലങ്കോലപ്പെടുത്തിയിരുന്നു.
ഡിസംബറിൽ ഇസ്രഈൽ സൈന്യം നടത്തിയ റെയ്ഡിൽ നടത്തിയ വെടിവെപ്പിൽ കെട്ടിടത്തിന്റെ ഒരു മതിൽ പൂർണമായി തകർന്നിരുന്നു.
കെട്ടിടം തകർത്തതിന് ശേഷം തിയേറ്റർ അധികാരികളായ നിരവധി പേരെ കണ്ണുകൾ കെട്ടി കൈവിലങ്ങ് വെച്ച് ഇസ്രഈൽ സേന പിടിച്ചുകൊണ്ടു പോയിരുന്നു.
Content Highlight: Israeli-vandalized West Bank’s Freedom Theater nominated for Nobel Peace Prize