ജെറുസലേം: റഫ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പള്ളി കയ്യേറി റെസ്റ്റോറന്റാക്കി ഇസ്രഈല്‍ സൈന്യം. സൈനികര്‍ തന്നെയാണ് പള്ളിക്കകത്ത് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ജെറുസലേം: റഫ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പള്ളി കയ്യേറി റെസ്റ്റോറന്റാക്കി ഇസ്രഈല്‍ സൈന്യം. സൈനികര്‍ തന്നെയാണ് പള്ളിക്കകത്ത് ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. പള്ളിക്കകത്ത് ഇസ്രഈല്‍ സൈനികര്‍ പാട്ട് പാടി ഭക്ഷണം പാകം ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.
Israeli occupation soldiers convert the mosque of the Rafah border crossing, on Gaza’s border with Egypt, into a restaurant. pic.twitter.com/RVFBxkcYGe
— Quds News Network (@QudsNen) June 13, 2024
റഫയിലെ ഒരു പ്രധാന പള്ളിയായിരുന്നു ഇതെന്ന് അന്താരാഷട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഫയുടെ നിയന്ത്രണം ഇസ്രഈല്‍ ഏറ്റെടുത്തതിന് പിന്നാലെ പള്ളി കയ്യേറിയ സൈന്യം വിശ്വാസികളെ അകത്ത് കയറുന്നതില്‍ നിന്ന് വിലക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.
ഗസയില്‍ മസ്ജിദുകള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ സൈന്യം ആക്രമണം നടത്തുന്നത് ഇപ്പോഴും തുടരുകയാണ്. ഒക്ടോബര്‍ ഏഴ് മുതല്‍ ആയിരത്തിലധികം പള്ളികളാണ് ഗസയില്‍ ഇസ്രഈല്‍ സേന തകര്‍ത്തത്.
അടുത്തിടെ ഗസയിലെ ഒരു തകര്‍ന്ന പള്ളിയില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും ഇസ്രഈല്‍ സൈനികര്‍ എക്‌സില്‍ ഉള്‍പ്പടെ പങ്കുവെച്ചിരുന്നു. ഇതും വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
Content Highlight: Israeli soldiers convert Rafah mosque into restaurant