ഗസ: ഡസന്‍ കണക്കിന് ഫലസ്തീനികളായ സിവിലിയന്മാരെ ജീവനോടെ കുഴിച്ചുമൂടണമെന്ന് ഇസ്രഈല്‍ അധീനതയിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി മേയര്‍. ഇസ്രഈല്‍ വലതുപക്ഷ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ മേയര്‍ അരിഹ് കിങ് ഫലസ്തീനികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും പറഞ്ഞു.
ഗസയിലെ വീടുകളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പിടികൂടിയ നിരായുധരായ ഫലസ്തീനികളെ ‘നാസി മുസ്‌ലിങ്ങൾ’ എന്നാണ് മേയര്‍ അരിഹ് കിങ് ഒരു പ്രസ്താവനയിലൂടെ വിളിച്ചത്.
ഫലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്രഈല്‍ സൈന്യവും ഭരണകൂടവും വേഗത കൂട്ടണമെന്നും അരിഹ് കിങ് എക്‌സില്‍ കുറിച്ചു. താനായിരുന്നെങ്കില്‍ ഡി 9 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളെ ജീവനോടെ കുഴിച്ചിടുമായിരുന്നുവെന്നും സിവിലിയന്മാരെ ഉറുമ്പുകള്‍ എന്ന് വിളിക്കുമെന്നും കിങ് പറഞ്ഞു.
ഫലസ്തീനികളെ മനുഷ്യരായും മനുഷ്യ മൃഗങ്ങളായും പരിഗണിക്കുന്നില്ലെന്ന് കിങ് പറഞ്ഞു. അതേസമയം ഫലസ്തീന്‍ സിവിലിയന്മാര്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവരോട് ഇത്തരത്തിലാണ് പെരുമാറേണ്ടതെന്നും കിങ് പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.
Content Highlight: Israeli right-wing activist calls for Palestinians to be buried alive