സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതിഷേധക്കാര്‍ ടെല്‍ അവീവിലെ ഒരു പ്രധാന പാതയായ ബിഗിന്‍ സ്ട്രീറ്റ് അടച്ചിട്ടത്. ഗസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ വേണ്ടി സര്‍ക്കാരിനോട് ഹമാസുമായി കരാറുണ്ടാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാരുടെ റാലി.
ഈ റാലിയില്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് ടെല്‍ അവീവിലെ കപ്ലാന്‍ സ്‌ക്വയറില്‍ ഏഴ് പ്രതിഷേധക്കാരെ ഇസ്രഈല്‍ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് യെദിയോത്ത് അഹ്രോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉടനെത്തന്നെ തെരഞ്ഞെടുപ്പ് നടത്താനും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടയില്‍ ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പായ ഹമാസുമായി കരാര്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പടിഞ്ഞാറന്‍ ജറുസലേമില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപത്ത് നൂറുകണക്കിന് ആളുകള്‍ പ്രകടനം നടത്തി.