| Tuesday, 28th July 2020, 3:07 pm

ഹിന്ദുക്കളോട് ക്ഷമ ചോദിച്ച് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍; മാപ്പ് ഇന്ത്യക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവീവ് : ഇന്ത്യയിലെ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയിര്‍ നെതന്യാഹു. ഇദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നതിന് പിന്നലെയാണ് മാപ്പു പറഞ്ഞത് രംഗത്തുവന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യെയിര്‍, ഹിന്ദു ദേവതയായ ദുര്‍ഗയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു, നെതന്യാഹുവിന്റെ അഴിമതി കേസുകളില്‍ പ്രോസിക്യൂട്ടറായ ലിയാറ്റ് ബെന്‍ ആരിയുടെ മുഖം ദുര്‍ഗാദേവിയുടെ മുഖത്തിന് മുകളില്‍ വെച്ചുകൊണ്ടായിരുന്നു ട്വീറ്റ്.

ദുര്‍ഗയുടെ നിരവധി കൈകളും ആക്ഷേപകരമായ ആംഗ്യത്തില്‍ ഉയര്‍ത്തിയ രീതിയിലായിരുന്നു ചിത്രീകരിച്ചത്.

എന്നാല്‍ യെയിറിന്റെ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരികയായിരുന്നു. തൊട്ടുപിന്നാലെയാണ് മാപ്പ് ചോദിച്ച് യെയിര്‍ രംഗത്തെത്തിയത്.

‘ഇസ്രായേലിലെ രാഷ്ട്രീയ വ്യക്തികളെ വിമര്‍ശിച്ച് ഞാന്‍ ഒരു ആക്ഷേപഹാസ്യ പേജില്‍ നിന്ന് ഒരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രമാണതെന്ന് എനിക്ക് മനസ്സിലായില്ല. ഇന്ത്യന്‍ സുഹൃത്തുക്കളുടെ അഭിപ്രായങ്ങളില്‍ നിന്ന് കാര്യം മനസ്സിലാക്കിയ ഉടന്‍, ഞാന്‍ ട്വീറ്റ് നീക്കം ചെയ്തു, ഞാന്‍ ക്ഷമ ചോദിക്കുന്നു, ”അദ്ദേഹം ഒരു ട്വീറ്റില്‍ പറഞ്ഞു.

2018 ല്‍ മുസ്ലിം വിരുദ്ധ കുറിപ്പ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യെയിര്‍ നെതന്യാഹുവിന്റെ ഫേസ്ബുക്ക് താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.

മുഴുവന്‍ മുസ്ലിംകളും ഇസ്രഈല്‍ വിടണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്റായിരുന്നു അന്ന് അദ്ദേഹം പങ്കുവെച്ചത്. കൂടാതെ, ഐസ്ലാന്‍ഡിലും ജപ്പാനിലും തീവ്രാവദികളില്ലാതിരിക്കുന്നത് അവിടെ മുസ്ലിങ്ങളില്ലാത്തതുകൊണ്ടാണെന്നും യെയിര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more