ഫലസ്തീനികളോട് മറ്റു രാജ്യങ്ങളിലേക്ക് സ്വമേധയാ കുടിയേറാന്‍ ആഹ്വാനം ചെയ്ത് ഇസ്രഈല്‍ മന്ത്രി
World News
ഫലസ്തീനികളോട് മറ്റു രാജ്യങ്ങളിലേക്ക് സ്വമേധയാ കുടിയേറാന്‍ ആഹ്വാനം ചെയ്ത് ഇസ്രഈല്‍ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th November 2023, 10:14 pm

തെല്‍ അവീവ് : ഗസയില്‍നിന്ന് ഫലസ്തീനികളോട് മറ്റു രാജ്യങ്ങളിലേക്ക് സ്വമേധയാ കുടിയേറാന്‍ ആഹ്വാനം ചെയ്ത് ഇസ്രഈലി ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച്. ഫലസ്തീനികളോട് സ്വമേധയാ കുടിയേറാനുള്ള സെനറ്റ് അംഗങ്ങളായ റാം ബെന്‍ ബരാകും ഡാനി ഡനോളും നടത്തിയ നിര്‍ദേശത്തെ താന്‍ പിന്തുണയ്ക്കുന്നുവെന്ന് സ്‌ട്രോമിച്ച് ചൊവ്വാഴ്ച പറഞ്ഞു.

ഗസയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ അംഗീകരിക്കാന്‍ ബരാക്കും ഡനോളും ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഉപരോധമേര്‍പ്പെടുത്തിയ ഗസ മുനമ്പിലെ 2.3 ദശലക്ഷം ജനത്തിനുള്ള ഏക പരിഹാരമാര്‍ഗമാണ് ഈ നിര്‍ദ്ദേശമെന്ന് അധിനിവേശ ബാങ്കിന്റെ ഗവര്‍ണര്‍ പറഞ്ഞു.

‘ഗസയിലെ ഇപ്പോഴത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും 48ലെ കുടിയേറ്റക്കാരുടെ അഞ്ചാമത്തെയോ നാലാമത്തെ തലമുറയാണ്,’ സ്മാര്‍ട്രിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

സയണിസ്റ്റ് ഗ്രൂപ്പുകള്‍ 70000ല്‍ അധികം ഫലസ്തീനികളെ പുറത്താക്കുകയും എന്നെങ്കിലും തിരിച്ചു വരുന്നതില്‍ നിന്ന് അവരെയും പിന്‍ഗാമികളെയും നിരോധിക്കുകയും ചെയ്തിരുന്നു.

‘പുനരധിവാസിപ്പിക്കുന്നതിന് പകരം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ പോലെ ഗസയിലെ അഭയാര്‍ത്ഥികളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് ആരാണ്. ഇസ്രഈലിനോട് വിദ്വേഷവും അതിന്റെ നാശത്തിന് ആഗ്രഹവും കാണിക്കുന്ന സ്വതന്ത്ര ഗസയുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കില്ല,’ സ്‌മൊട്രിച്ച് പറഞ്ഞു.

2017ല്‍ തന്റെ ‘നിര്‍ണായക പദ്ധതിയില്‍’ ഫലസ്തീനികളുടെ പ്രശ്‌നത്തിന് സ്‌മോട്രിച്ച് തന്റെ പരിഹാരം വിശദീകരിച്ചിരുന്നു. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ ജൂത ഭരണത്തിന്റെ കീഴില്‍ രാഷ്ട്രീയ അവകാശങ്ങള്‍ ഇല്ലാതെ ജീവിതം സ്വീകരിക്കുകയോ മറ്റൊരു രാജ്യത്തേക്ക് കുടിയേറുകയോ ചെയ്യണമെന്നായിരുന്നു നിര്‍ദ്ദേശം.

ഈ രണ്ടു നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ തയ്യാറാകാത്ത ഫലസ്തീനികളെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുകയും സുരക്ഷാസേന ശക്തമായി ഇവരെ നേരിടുമെന്നും സ്‌മോട്രിച്ച് പ്രഖ്യാപിച്ചിരുന്നു.

വെസ്റ്റ്ബാങ്കിന് ചുറ്റും അറബികള്‍ പ്രവേശിക്കുന്നത് തടയാന്‍ അണുവിമുക്തമായ സുരക്ഷാമേഖലകള്‍ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധമന്ത്രി യോവ് ഗാലന്റിനും എഴുതിയ കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഗസയിലെ 2.3 മില്യണ്‍ ഫലസ്തീനികളെ അവിടെ നിന്ന് കുടിയൊഴിപ്പിച്ച ശേഷം താത്ക്കാലിക ടെന്റുകളിലേക്ക് മാറ്റാനും പിന്നീട് നോര്‍ത്തിന് ദ്വീപില്‍ അവരെ സ്ഥിരമായി താമസിപ്പിക്കാനും ഇസ്രഈലി ഇന്റലിജന്‍സ് മന്ത്രാലയത്തിന്റെ പദ്ധതി നേരത്തെ പുറത്ത് വന്നിരുന്നു.

content highlight : Israeli minister calls for ‘voluntary migration’ of Palestinians