ഗസ: ഇനിയും വര്‍ഷങ്ങളോളം ഗസയില്‍ ഇസ്രഈല്‍ സൈന്യം തുടരുമെന്ന് വ്യക്തമാക്കി ഭക്ഷ്യ മന്ത്രിയും സുരക്ഷ ക്യാബിനറ്റ് അംഗവുമായ അവി ഡിച്ചര്‍. ഹമാസ് തിരികെ ഗസയില്‍ എത്തുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ: ഇനിയും വര്‍ഷങ്ങളോളം ഗസയില്‍ ഇസ്രഈല്‍ സൈന്യം തുടരുമെന്ന് വ്യക്തമാക്കി ഭക്ഷ്യ മന്ത്രിയും സുരക്ഷ ക്യാബിനറ്റ് അംഗവുമായ അവി ഡിച്ചര്‍. ഹമാസ് തിരികെ ഗസയില്‍ എത്തുന്നത് തടയാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസ് ഗസയില്‍ നിന്ന് അവരുടെ സേനയിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നത് തടയാന്‍ ഇസ്രഈല്‍ സൈന്യം അവിടെ തമ്പടിക്കുന്നത് വഴി തടയാന്‍ സാധിക്കുമെന്നും കൂടാതെ മാനുഷിക സഹായങ്ങള്‍ ഉറപ്പ് വരുത്താനും സൈന്യത്തിന്റെ സാന്നിധ്യം വഴി കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഗസയില്‍ ഇനിയും വളരെക്കാലം തുടരാന്‍ പോകുകയാണ്. വെസ്റ്റ്ബാങ്കിനെപ്പോലെ ഇസ്രഈല്‍ സൈന്യത്തിന് എപ്പോഴും പ്രവേശിക്കാനും പുറത്തേക്ക് പോകാനും കഴിയുന്ന തരത്തിലുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ സാഹചര്യം ആളുകള്‍ മനസ്സിലാക്കുന്നുവെന്ന് ഞാന്‍ കരുതുന്നു, നെറ്റ്സരിം ഇടനാഴിയില്‍ സൈന്യം ഇനിയും തുടരും,’ ഡിച്ചര്‍ പറഞ്ഞു.
മെഡിറ്ററേനിയന്‍ കടല്‍ തീരത്തിനും ഗസയുടെ കിഴക്കന്‍ ഭാഗങ്ങള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന സൈനിക മേഖലയായ ഗസയിലെ നെറ്റ്സരിം ഇടനാഴി വലിയ സൈനിക താവളങ്ങളുടെ മേഖലയാക്കി മാറ്റുന്നതിന് കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ രണ്ട് മാസങ്ങളായി ഗസയിലെ കൂടുതല്‍ വീടുകള്‍ പൊളിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അടുത്തിടെ ഗസയില്‍ പ്രവര്‍ത്തിച്ചിരുന്ന ചില റിസര്‍വിസ്റ്റുകള്‍ ഗാര്‍ഡിയന്‍ പത്രത്തിനോട് ഇസ്രഈല്‍ ഗസയില്‍ നിര്‍മ്മിച്ച പുതിയ സൈനിക ഇന്‍ഫ്രാസ്ട്രക്ചറിന്റെ രൂപരേഖ വിവരിച്ചിരുന്നു. വടക്കന്‍, മധ്യ ഗസയിലെ വിശാലമായ പുതിയ സൈനിക ക്യാമ്പുകളെക്കുറിച്ചും റോഡുകളെക്കുറിച്ചും ഇതില്‍ പരാമര്‍ശമുണ്ട്.
നെറ്റ്സരിം ഇടനാഴിയിലും ഗാസയിലെ മറ്റിടങ്ങളിലും ഇസ്രഈല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) നടത്തിയ വിപുലമായ നിര്‍മാണത്തെക്കുറിച്ച് ഹാരെറ്റ്‌സ് ഉള്‍പ്പെടെയുള്ള പല ഇസ്രഈല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെറ്റ്സരിം ഇടനാഴിയുടെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ വളരെയധികം സ്ഫോടകവസ്തുക്കളും ഉപയോഗിച്ചിരുന്നു.
ഇന്നലെ (വ്യാഴാഴ്ച) ഗസ മുനമ്പിലുടനീളം ഇസ്രഈല്‍ നടത്തിയ സൈനിക ആക്രമണത്തില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഗസയിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44,200 ആയി ഉയര്‍ന്നു.
Content Highlight: Israeli military to remain in Gaza for years says Israel Minister