ടെല്‍ അവീവ്: രാജ്യം ഒരോ അഞ്ചുമിനിറ്റിലും ഒരു സൈനികനെ നഷ്ടപ്പെടുന്ന പരിതാപകരമായ അവസ്ഥയിലാണെന്ന് ഇസ്രഈല്‍ സൈനിക ഓഫീസര്‍ ഇറസ് എഷല്‍.
ഇത്തരത്തിലുള്ള സംഘര്‍ഷ ഘട്ടങ്ങളില്‍ ഒന്നുകിൽ യുദ്ധമുന്നണിയിലേക്ക് പോവുകയോ അല്ലെങ്കില്‍ കൊല്ലപ്പെടുന്ന സൈനികരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയോ ചെയ്യണമെന്നാണ് എഷല്‍ പറയുന്നത്.
തോറ മത പാഠശാലയിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേയാണ് സൈനിക ഓഫീസറുടെ വെളിപ്പെടുത്തല്‍.
നിലവില്‍ 1300ലേറെ ഇസ്രഈല്‍ സൈനികര്‍ യുദ്ധനടപടികള്‍ക്കിടയില്‍ കൊല്ലപ്പെട്ടതായും ഓഫീസര്‍ പറഞ്ഞു.
താന്‍ ഉടനെ ഗസയിലേക്ക് പുറപ്പെടുകയാണെന്നും യുദ്ധത്തില്‍ തനിക്ക് എന്തും സംഭവിക്കാമെന്നും ഇറസ് എഷല്‍ വിദ്യാര്‍ത്ഥികളോട് പറയുന്നുണ്ട്.
ഇസ്രഈല്‍ സൈനിക ഓഫീസറുടെ തുറന്നുപറച്ചില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജിവെച്ചു പുറത്തുപോകൂ എന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israeli military officer Irez Eshel said that every five minutes a soldier is lost