| Tuesday, 7th March 2023, 11:49 pm

ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണം; വെസ്റ്റ് ബാങ്കില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈല്‍ സൈനിക ആക്രമണത്തില്‍
ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടെതായി റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൈന്യം നടത്തിയ ആക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട മരിച്ചവരുടെ പട്ടികയില്‍ 20 വയസുള്ള അഞ്ച് പുരുഷന്മാരും 49 വയസുള്ള ഒരാളുമുണ്ടെന്നാണ് പറയുന്നത്. ഇതിനിടയില്‍
പത്തിലേറെ ഫലസ്തീനികളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വീട് ഇസ്രഈല്‍ സൈന്യം ഉപരോധിക്കുകയും റോക്കറ്റാക്രമണം നടത്തുകയും ചെയ്തതായി ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വെസ്റ്റ് ബാങ്കിന്റെ പല ഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന നിലയില്‍ രണ്ട് ഇസ്രഈലികള്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിന് പ്രതികാരമെന്നോണമാണ് ഇസ്രഈല്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ നടപടി. അതേസമയം, 68 പേരാണ് ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീനില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത്.

Content Highlight: Israeli military offensive in the occupied West Bank Six Palestinians were reportedly killed

We use cookies to give you the best possible experience. Learn more