ടെല്‍ അവീവ്: 1200 ഇസ്രഈലികളുടെ മരണത്തിനിടയാക്കിയ ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം പ്രതിരോധിക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഇസ്രഈല്‍ മിലിട്ടറി വിഭാഗം തലവന്‍ മേജര്‍ ജനറല്‍ അഹറോണ്‍ ഹലിവ. തന്റെ വിടവാങ്ങള്‍ പ്രസംഗത്തിലാണ് അഹറോണിന്റെ പ്രസ്താവന.
ഹമാസ് അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജി പ്രഖ്യാപിച്ച ഇസ്രഈലി സൈന്യത്തിലെ ആദ്യ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അഹറോണ്‍ ഹമാസിന്റെ ആക്രമം ചെറുക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്ന് ഏപ്രിലില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പിന്‍ഗാമിയെ നിയമിക്കുന്നത് വരെ അദ്ദേഹം വീണ്ടും പദവിയില്‍ തുടരുകയായിരുന്നു.
‘ഒക്ടോബര്‍ ഏഴ് എന്ന ദിവസം എന്റെ മരണം വരെ എന്നെ പിന്തുടരും. ആ കയ്‌പേറിയ ദിനം എന്റെ ഉപബോധ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കും. കാരണം അന്ന് എനിക്ക് എന്റെ ഉത്തരവാദിത്തത്തിന്റെ പവിത്രത ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ഇന്റലിജന്‍സ് കോപ്‌സിന്റെ പരാജയം എന്റെയും പരാജയമാണ്, അഹറോണ്‍ ഹലീവ പ്രതികരിച്ചു.
ഇദ്ദേഹത്തിന് പുറമെ സായുധ സേനാ മേധാവി ലെഫ്റ്റന്റ് ജനറല്‍ ഹെര്‍സി ഹലേവി, ആഭ്യന്തര രഹസ്യാന്വേഷണ മേധാവി റോണന്‍ ബാര്‍ എന്നിവരും ഇതിന് മുമ്പ് അക്രമണം തടയുന്നതില്‍ പരാജയപ്പട്ടതിനെത്തുടര്‍ന്ന് രാജി വെച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് പുലര്‍ച്ചെ തെക്കന്‍ ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പട്ടിരുന്നു. 250 പേരെ ഹമാസ് ബന്ദിക്കളാക്കിയെങ്കി നിരവധി പേര്‍ ഇതിനോടകം മരണപ്പെട്ടു.
എന്നാല്‍ കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്തത്തില്‍ പുരോഗമിച്ച ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ഹമാസ് അംഗീകരിച്ചില്ല. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ബ്ലിങ്കണ്‍ ഈ മേഖലയില്‍ നടത്തുന്ന പത്താമത്തെ സന്ദര്‍ശനമാണിത്.
Content Highlight: Israeli military intelligence chief accepts failure of 7 October Hamas attack