അതേസമയം ഗസയില്‍ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അടക്കം ഇസ്രഈലികള്‍ പ്രതിഷേധം നടത്തിയിരുന്നു. ബന്ദികളുടെ കുടുംബാംഗങ്ങളാണ് നെതന്യാഹുവിനെതിരെ തെരുവിലിറങ്ങിയത്.
ഈ സാഹചര്യത്തിലാണ് ഇസ്രഈലികള്‍ കാനഡയിലേക്ക് കുടിയേറുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒക്ടോബര്‍ ഏഴിന് ഫലസ്തീന്‍ സായുധ സംഘടനായ ഹമാസ് തെക്കന്‍ ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 1200 ഇസ്രഈലികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഫലസ്തീന്‍-സംഘര്‍ഷം രൂക്ഷമായത്. പിന്നാലെ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 43,799 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 103,601 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗസയ്ക്ക് പുറമെ ലെബനനിലും ഇസ്രഈല്‍ ആക്രമണം തുടരുകയാണ്. ഇസ്രഈലിന്റെ ആക്രമണത്തില്‍ 3,452 ആളുകളാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ സിറിയയിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്.
Content Highlight: Israeli immigration to Canada is reportedly on the rise