ഗൂഗിളിൽ സൗത്താഫ്രിക്കയെ 'ബ്ലഡ് ലിബൽ' എന്ന് വിശേഷിപ്പിച്ച് ഇസ്രഈലി പരസ്യം
World News
ഗൂഗിളിൽ സൗത്താഫ്രിക്കയെ 'ബ്ലഡ് ലിബൽ' എന്ന് വിശേഷിപ്പിച്ച് ഇസ്രഈലി പരസ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 4:50 pm

ടെൽ അവീവ്: ഗൂഗിളിൽ സൗത്ത് ആഫ്രിക്കയെ “ബ്ലഡ് ലിബൽ ” എന്ന് വിശേഷിപ്പിക്കുന്ന പരസ്യങ്ങളുമായി ഇസ്രഈൽ സർക്കാരിൻ്റെ പരസ്യ ഏജൻസി. ഗൂഗിളിൽ ഐ.സി.ജെ ഹിയറിങ് അല്ലെങ്കിൽ വംശഹത്യ കേസ് എന്ന് തിരയുമ്പോഴാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ വരുന്നത്.

ദക്ഷിണാഫ്രിക്ക ഒരു മോശമായ ബ്ലഡ് ലിബൽ ആണെന്നും ഇസ്രയേലിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നുമാണ് പരസ്യ വാചകം.

ജൂതമത വിശ്വാസപ്രകാരം ബ്ലഡ് ലിബൽ എന്ന് പറയുന്നത് ഒരു ജൂതവിരുദ്ധ കഥയാണ്. ക്രിസ്ത്യാനികളെ കൊന്ന് ആ രക്തമുപയോഗിച്ച് ജൂതർ മതാചാരങ്ങൾ നടത്തുന്നു എന്നാണ് കഥ.

ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈലിന് എതിരെ നൽകിയ വംശഹത്യ കേസിൽ വിചാരണ നടക്കവെയാണ് ഇത്തരത്തിലുള്ള പരസ്യങ്ങളുമായി ഇസ്രഈൽ രംഗത്തെത്തുന്നത്.

ഇസ്രഈൽ വംശഹത്യ നടത്തുകയാണെന്ന് പറയുന്നവരെല്ലാം ജൂതവിരുദ്ധർ എന്നാണ് ഇസ്രഈൽ വിശേഷിപ്പിക്കുന്നത്.

കൂടാതെ ഇസ്രഈൽ നാഷണൽ ഏജൻസിയുടെ വെബ്സൈറ്റ്, ഹമാസ് ഇസ്രഈലിൽ വംശഹത്യ നടത്തുന്നുവെന്നാണ് കാണിക്കുന്നത്. കൂടാതെ ഗസയിലുള്ള സിവിലിൻസുമായല്ല യുദ്ധം നടത്തുന്നതെന്നും വെബ്സൈറ്റ് പറയുന്നു.

ഇത്തരത്തിലുള്ള സർക്കാർ സ്പോൺസർ ചെയ്ത പരസ്യങ്ങൾ ഇസ്രഈൽ മുമ്പും നൽകിയിരുന്നു. 2022 ഫെബ്രുവരിയിൽ ആംനെസ്റ്റി ഇന്റർനാഷണൽ ജൂത വിരുദ്ധരാണെന്നു കാണിക്കുന്ന പരസ്യവുമായി ഇസ്രഈൽ എത്തിയിരുന്നു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസിൽ ഇന്നും വിചാരണ നടന്നുവരികയാണ്. ഇസ്രഈലിന്റെ വാദമാണ് കോടതി കേൾക്കുന്നത്.

കൂടാതെ ഇസ്രഈലി പ്രതിപക്ഷ എം.പിമാരും ഗസയിൽ നടക്കുന്ന വംശഹത്യയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: Israeli google ad called South Africa as blood libel