| Saturday, 10th October 2020, 12:38 am

അരുമയായ പെരുമ്പാമ്പിനൊപ്പം ഉല്ലസിക്കുന്ന എട്ടു വയസ്സുകാരി; ചിത്രങ്ങള്‍ വൈറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെല്‍ അവിവ്: വമ്പന്‍ പെരുമ്പാമ്പിനൊപ്പം സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്ന ഒരു എട്ടുവയസ്സുകാരിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ബെല്ല എന്നു പേരുള്ള മഞ്ഞ നിറമുള്ള ഈ പെരുമ്പാമ്പിന് 11 അടി നീളമാണുള്ളത്. ഇന്‍ബര്‍ എന്നു പേരുള്ള ഇസ്രഈല്‍ പെണ്‍കുട്ടി ഓമനിച്ച് വളര്‍ത്തുന്ന പെരുമ്പാമ്പാണിത്.

തെക്കന്‍ ഇസ്രഈലില്‍ ഇന്‍ബറിന്റെ കുടുംബം വളര്‍ത്തുന്ന നിരവധി വളര്‍ത്തു ജീവികളില്‍ ഒന്നാണിത്. ഇസ്രഈലില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്‌കൂള്‍ അവധിയായതു കൊണ്ട് ബെല്ല തനിക്ക് നല്ലൊരു കമ്പനിയാണെന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്.

‘ സമയം കളയാന്‍ ഇതെന്നെ സഹായിക്കുന്നു. കാരണം പാമ്പുകളുമായി ഹാങ് ഔട്ട് ചെയ്യാന്‍ എനിക്ക് ശരിക്കും ഇഷ്ടമാണ്. ചിലപ്പോള്‍ പാമ്പുകളുടെ തോല്‍ കളയാന്‍ ഞാനവയെ സഹായിക്കാറുണ്ട്. കൊറോണ വൈറസിന്റെ സമയത്ത് സന്തോഷമായിരിക്കാന്‍ ഞാനവരെ സഹായിക്കുന്നു,’ ഇന്‍ബര്‍ പറഞ്ഞു.

ബെല്ലയും ഇന്‍ബറും ഒരുമിച്ചാണ് വളര്‍ന്നതെന്നാണ് ഇന്‍ബറിന്റെ അമ്മ സരിറ്റ് രെഗെവ് പറയുന്നത്.

‘ പാമ്പുകളോടൊപ്പമാണ് ഇന്‍ബാര്‍ വളര്‍ന്നത്. അവള്‍ ചെറുതായിരുന്നപ്പോള്‍ പാമ്പിനൊപ്പമായിരുന്നു. ഇപ്പോള്‍ അവള്‍ വളര്‍ന്നു. പാമ്പും വളര്‍ന്നു. അതിനാല്‍ അവര്‍ നീന്തല്‍ക്കുളത്തില്‍ ഒരുമിച്ച് നീന്തുന്നു. ഞങ്ങള്‍ക്കിത് വളരെ സ്വാഭാവികമാണ്,’ സരിറ്റ് രെഗെവ് പറഞ്ഞു.

അതേ സമയം മകളെ പാമ്പിനൊപ്പം വിടുന്നതില്‍ ചിലര്‍ ആശങ്ക പ്രകടിപ്പിക്കാറുണ്ടെന്നും തന്നെ കുറ്റപ്പെടുത്താറുണ്ടെന്നും ഇന്‍ബറിന്റെ അമ്മ പറയുന്നു. എന്നാല്‍ അതിനും അവര്‍ക്ക് മറുപടിയുണ്ട്.

‘ ഇത് പോലെ ജീവിക്കുന്നത് മനോഹരമാണ്. ഒരു കുട്ടി മൃഗങ്ങളോടൊപ്പം വളരുമ്പോള്‍ ആ കുട്ടി മറ്റുള്ളവരെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയായിത്തീരുന്നു,’ ഇന്‍ബറിന്റെ അമ്മ സരിറ്റ് രെഗെവ് പറഞ്ഞു.

PIC CREDIT: REUTERS

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Israeli girl makes a splash with her pet snake

We use cookies to give you the best possible experience. Learn more