ഗസയിലെ അല്‍-ഫഖൂറാ സ്‌കൂളിനുമേല്‍ വ്യോമാക്രമണം നടത്തി ഇസ്രഈല്‍ സൈന്യം
World News
ഗസയിലെ അല്‍-ഫഖൂറാ സ്‌കൂളിനുമേല്‍ വ്യോമാക്രമണം നടത്തി ഇസ്രഈല്‍ സൈന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th November 2023, 7:09 pm

ജെറുസലേം: ഗസയില്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യു.എന്‍ ഏജന്‍സി നടത്തുന്ന അല്‍ ഫഖൂറാ സ്‌കൂളില്‍ നടന്ന വ്യോമക്രമണത്തില്‍ 200 ഓളം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

നൂറുകണക്കിന് ആളുകള്‍ അഭയം പ്രാപിച്ചതായി കരുതപ്പെടുന്ന സ്‌കൂളില്‍ ഇസ്രഈല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ഇമാദ് സഖാട്ട് പറഞ്ഞു.

വടക്കന്‍ ഗസയില്‍ ഇസ്രഈല്‍ കരസേന നടത്തുന്ന ആക്രമണത്തില്‍ നിന്ന് രക്ഷതേടി നിരവധി ഫലസ്തീനികള്‍ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് സമീപമുള്ള ഐക്യരാഷ്ട്രസഭയുടെ സ്‌കൂളിലെത്തിയതായി അല്‍ ജസീറ ലേഖകന്‍ താരിഖ് അബു അസോം പറഞ്ഞു.

ഫലസ്തീന്‍ പോരാളികള്‍ താമസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് ആഴ്ചകളോളം ഇസ്രഈലി ആക്രമണത്തിന് വിധേയമായിരുന്നു. ഐക്യ രാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും പ്രതിഷേധിച്ചിട്ടും ക്യാമ്പിന് നേരെയുള്ള ബോംബാക്രമണം ഇസ്രഈല്‍ തുടരുകയാണ്.

അല്‍ ഫഖൂറ സ്‌കൂള്‍ ഈ സംഘര്‍ഷത്തിന് മുമ്പും ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 2009ലും 2004ലും ഈ വര്‍ഷത്തിന്റെ തുടക്കത്തിലും സ്‌കൂള്‍ ആക്രമണത്തിന് ഇരയായിരുന്നു.

CONTENT HIGHLIGHT : Israeli forces strike al-Fakhoora School in northern Gaza