ഗാസാ പ്രക്ഷോഭം: ഇസ്രാഈല്‍ സേന മൂന്ന് പലസ്തീന്‍ സമരക്കാരെകൂടി വെടിവെച്ചു കൊന്നു
Gaza
ഗാസാ പ്രക്ഷോഭം: ഇസ്രാഈല്‍ സേന മൂന്ന് പലസ്തീന്‍ സമരക്കാരെകൂടി വെടിവെച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th April 2018, 11:06 am

 

ഗാസ: ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭങ്ങള്‍ക്കിടെ ഇസ്രാഈല്‍ സേന മൂന്ന് പലസ്തീന്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. പലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വകുപ്പിന്റെ കര്‍ശന നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് 950ലധികം പലസ്തീനികള്‍ക്ക് പരുക്കേല്‍പ്പിച്ച ആക്രമണം.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ മൂവ്മന്റ് എന്നറിയപ്പെടുന്ന ഗാസാ സ്ട്രിപ്പ് മാര്‍ച്ചില്‍ ആയിരത്തോളം ആളുകളാണ് പങ്കെടുത്തത്. 1948ല്‍ ഇസ്രാഈലുകാര്‍ പിടിച്ചെടുത്ത തങ്ങളുടെ ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പലസ്തീനികള്‍ സമരം നടത്തുന്നത്.


Also Read: കഠ്‌വ പെണ്‍കുട്ടിയുടെ കൊലപാതകം പദ്ധതിയിട്ടത് പ്രധാനപ്രതി സഞ്ജി റാം; കൊല മകനെ രക്ഷിക്കാനെന്നും അന്വേഷണ സംഘം


പരുക്കേറ്റവരില്‍ 178 പേര്‍ക്ക് വെടിയേറ്റിരുന്നു. മറ്റുള്ളവര്‍ റബ്ബര്‍ കോട്ടട് സ്റ്റീല്‍ റൗണ്ടുകളാലും കടുത്ത കണ്ണീര്‍ വാതക പ്രയോഗത്താലും പരുക്കേറ്റവരായിരുന്നു. പരുക്കേറ്റവരില്‍ പതിനെട്ട് മെഡിക്കല്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു.

മാര്‍ച്ച് 30ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ 45 പലസ്തീനികള്‍ കൊല്ലപ്പെടുകയും 6000ത്തിലധികം സമരക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഗാസയുടെ മെഡിക്കല്‍ സെര്‍വീസ് പോയിന്റുകളെ ലക്ഷമിട്ട് ഇസ്‌റാഈല്‍ സേന രണ്ടു തവണ ആക്രമമം നടത്തിയതായി ഗാസന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അഷ്‌റഫ് അല്‍-ഖിദ്ര അറിയിച്ചു. അജ്ഞാത വാതകം ഉപയോഗിച്ചുള്ള ആക്രമണത്തിന് ഇരയായവര്‍ക്ക് അപസ്മാരം, കടുത്ത ശ്വാസം തടസ്സം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.


Watch DoolNews Video: