ഗസ: ഖാൻ യൂനിസിലെ ആശുപത്രിയിൽ നിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകാൻ അയച്ച ശേഷം ഫലസ്തീൻ യുവാവിനെ ഇസ്രയേൽ സേന വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.
ഖാൻ യൂനിസിലെ അൽ നാസർ ആശുപത്രിയിലാണ് സംഭവം. സുരക്ഷാ കവചങ്ങൾ ധരിച്ച യുവാവ് കൈകൾ ബന്ധിച്ച നിലയിൽ ആശുപത്രിയിലെ ഫലസ്തീനികളോട് സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ആശുപത്രിയിൽ വെച്ച് ഇസ്രഈൽ സേന തടങ്കലിലാക്കുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്ത യുവാവിനെ കെട്ടിടം വിട്ടുപോകണമെന്ന് ആശുപത്രിയിലുണ്ടാകുന്നവരെ അറിയിക്കുവാൻ പറഞ്ഞയക്കുകയായിരുന്നു എന്ന് ഫലസ്തീനിയൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് അക്രം അൽഹിലോ പറഞ്ഞു.
‘ഇസ്രഈലി സേന അദ്ദേഹത്തെ പീഡിപ്പിച്ചുവെന്നും വളരെ മോശമായി പെരുമാറി എന്നും അദ്ദേഹം പറഞ്ഞു. അവർ പറഞ്ഞപോലെ ചെയ്തില്ലെങ്കിൽ ആശുപത്രി തകർക്കുമെന്നും ആളുകളെ പരിക്കേല്പിക്കുകയും അദ്ദേഹത്തെ കൊലപ്പെടുത്തുകയും ചെയ്യുമെന്ന് പറഞ്ഞു.
അദ്ദേഹത്തെ പറഞ്ഞ ഏൽപ്പിച്ച കാര്യം ചെയ്ത് ആശുപത്രി വിട്ടപ്പോൾ ഇത്ര ഏലി സൈന്യം അദ്ദേഹത്തിന് നേരെ വെടിയുതിർത്തു. മൂന്നുപ്രാവശ്യമാണ് ആശുപത്രി പരിസരത്ത് വെച്ച് അദ്ദേഹത്തെ വെടിവെച്ചത്,’ അൽഹിലോ പറഞ്ഞു.
കൊല്ലപ്പെട്ട യുവാവിന്റെ മാതാവ് ആശുപത്രിയിൽ നിന്ന് തിരിച്ചു പോകരുത് എന്ന് പറഞ്ഞെങ്കിലും ഭയം കാരണം തിരികെ പോകുകയായിരുന്നു എന്നും അൽഹിലോ പറഞ്ഞു.
ഡ്രോണുകളിൽ ഘടിപ്പിച്ച സ്പീക്കർ വഴി ആശുപത്രി വിട്ടുപോകുവാൻ ഇസ്രഈൽ സേന ആക്രോശിച്ചുവെന്നും സന്ദേശം അയക്കാൻ തടവിലാക്കിയവരെ ഉപയോഗിച്ച് എന്നും ആശുപത്രിയിൽ ബാക്കിയുള്ള സർജന്മാരിൽ ഒരാളായ ഡോക്ടർ ഖാലിദ് അൽസർ പറഞ്ഞു.
ആശുപത്രിയുടെ കവാടത്തിൽ വെച്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നും അൽസർ സ്ഥിരീകരിച്ചു.
ആശുപത്രി വിട്ടു പോകുവാൻ ആളുകളോട് പറഞ്ഞിട്ടും അവർ മൂന്നു സിബിരിയന്മാരെ ആശുപത്രിയുടെ ഗേറ്റിനു മുമ്പിൽ വെച്ച് കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
CONTENT HIGHLIGHT: Israeli forces kill Palestinian after telling him to warn others to evacuate hospital