വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകരും സിവില്‍ സൊസൈറ്റി അംഗങ്ങളുമുള്‍പ്പെടെ നൂറോളം ആളുകളുടെ വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ഇസ്രഈലി സ്‌പൈവെയര്‍ കമ്പനി ഹാക്ക് ചെയ്തതായി മെറ്റ. ഇസ്രഈലി സ്‌പൈവെയര്‍ കമ്പനിയായ പാരഗണ്‍ സൊലൂഷന്‍സാണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ വാട്‌സ്ആപ്പ് ഹാക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് സിവില്‍ സൊസൈറ്റി അംഗങ്ങള്‍ക്കും നേരത്തെ വാട്‌സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയതായും 90 ഓളം വാട്‌സ്ആപ്പ് ഉപയോക്താക്കളെയാണ് പാരഗണ്‍ ലക്ഷ്യമിട്ടിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ യു.എസിലെയോ അതോ മറ്റെവിടെ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രഈല്‍ കമ്പനി ടാര്‍ഗറ്റ് ചെയ്തതെന്ന് വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വാട്‌സ്ആപ്പ് പാരഗണിന് കാര്യങ്ങള്‍ വിശദീകരിച്ച് കത്തയച്ചതായും കമ്പനി വക്താവ് പറഞ്ഞു.
അതേസമയം ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്നതില്‍ കമ്പനിക്ക് വ്യക്തമായ ധാരണയില്ലെന്നും എന്നിരുന്നാലും പാരഗണിന്റെ ഹാക്കിങ് സോഫ്റ്റ് വെയറുകള്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ക്ലയിന്റുകളാണ് ഉപയോഗിക്കുന്നതെന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹാക്കിങ്ങിന് ഉത്തരവിട്ട സര്‍ക്കാര്‍ ക്ലയിന്റുകള്‍ ആരാണെന്നതില്‍ നിലവില്‍ വ്യക്തതയൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴുണ്ടായ ടാര്‍ഗറ്റഡ് ഹാക്കിങ് സീറോ ക്ലിക്ക് ആക്രമണമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്. കാരണം നിരവധി ലിങ്കുകള്‍ ഉപയോഗിച്ചല്ല ഹാക്കിങ്ങിലേക്ക് പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചാരപ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കാനഡ കേന്ദ്രീകരിച്ചുള്ള സിറ്റിസണ്‍ ലാബിന് കൈമാറിയെന്ന് വ്യക്തമാക്കിയ മെറ്റ പാരഗണാണ് ഹാക്കിങ്ങ് നടത്തിയതെന്നത് സ്ഥിരീകരിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.
മാധ്യമപ്രവര്‍ത്തകരെയും സിവില്‍ സൊസൈറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയും ലക്ഷ്യമിട്ട് ഇസ്രഈലി കമ്പനി വാട്‌സ് ആപ്പ് ഹാക്ക് ചെയ്തതായി സേവനങ്ങള്‍ക്ക് ബുദ്ധമുട്ടുകള്‍ നേരിട്ട ആളുകളെ തങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടുവെന്നും വാട്‌സ് ആപ്പില്‍ സ്വകാര്യതയോടെ ആശയവിനിമയം നടത്താനായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുമെന്നും കമ്പനി വക്താവ് പറഞ്ഞു.
അതേസമയം ഇക്കാര്യങ്ങളില്‍ പാരഗണ്‍ സൊലൂഷന്‍സ് അഭിപ്രായ പ്രകടനങ്ങളൊന്നും നല്‍ത്തിയിട്ടില്ല. പാരഗണ്‍ ഇതുവരെ സ്‌പൈവയര്‍ ദുരുപയോഗം ചെയ്ത രാജ്യങ്ങളുമായി ബിസിനസ് നടത്തിയിട്ടില്ലെന്നും പാരഗണുമായി ബന്ധമുള്ള ചിലര്‍ പറഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Israeli company hacked WhatsApp of 100 users including journalists; Report