| Monday, 24th June 2024, 6:58 pm

ജർമനിയിൽ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ ക്രമക്കേട് നടത്തി നെതന്യാഹു; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ജര്‍മനിയില്‍ നിന്ന് രാജ്യത്തേക്ക് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേടെന്ന് ഇസ്രഈലി അന്വേഷണ കമ്മീഷന്‍. ഇസ്രഈലിലേക്ക് അന്തര്‍വാഹിനികളും മിസൈല്‍ ബോട്ടുകളും എത്തിച്ചതില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിയവിരുദ്ധ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ട്.

2009നും 2016നും ഇടയില്‍ നെതന്യാഹു തന്റെ പ്രധാനമന്ത്രി പദവി ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പക്കലുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയായ നെതന്യാഹു ക്രമക്കേട് നടത്തുന്നത് രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്നും ഇസ്രഈലിന്റെ വിദേശ നയങ്ങളെയും സാമ്പത്തിക താത്പര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Also Read: ‘ഉഷാറായി സമരം ചെയ്യട്ടെ കുറച്ചായില്ലേ സമരം ചെയ്തിട്ട്’ എസ്.എഫ്. ഐയെ പരിഹസിച്ച് മന്ത്രി വി. ശിവൻ കുട്ടി

2022ന് മുമ്പുള്ള ഇസ്രഈല്‍ സര്‍ക്കാര്‍, ആയുധ കൈമാറ്റവുമായി ബന്ധപ്പെട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളുടെ തെളിവുകള്‍ പുറത്തുവിടുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് നെതന്യാഹുവിന് ഇസ്രഈലി കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Also Read: നെതന്യാഹു ബൈഡനെതിരെ തിരിയാൻ സാധ്യതയേറെ; ആശങ്കയിൽ വൈറ്റ് ഹൗസ്

എന്നാല്‍ കമ്മീഷന്‍ ഉയര്‍ത്തിയ വാദങ്ങളെ എതിര്‍ത്ത് നെതന്യാഹു രംഗത്തെത്തി. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇറാനെതിരെ പ്രതിരോധം ഉറപ്പാക്കുന്നതില്‍ അന്തര്‍വാഹിനികള്‍ ഇസ്രഈലിന്റെ സുരക്ഷയുടെ കേന്ദ്രമാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

പ്രധാനമന്ത്രിയെ പിന്തുണച്ച് നെതന്യാഹുവിന്റെ ഓഫീസും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇസ്രഈലിന്റെ സുരക്ഷയ്ക്കായി നെതന്യാഹു സ്വീകരിച്ച തീരുമാനങ്ങള്‍ ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

Also Read: നീറ്റ് ക്രമക്കേടുകളെ രാഹുൽഗാന്ധിയുടെയും പ്രിയങ്ക വാദ്രയുടെയും റോബർട്ട് വാദ്രയുടെയും രാഷ്ട്രീയ ആയുധമാക്കാൻ അനുവദിക്കരുത്: അർണബ് ഗോസ്വാമി

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ഫലസ്തീന്‍-ഇസ്രഈല്‍ യുദ്ധത്തിലെ അദ്ദേഹത്തിന്റെ നിലപാടുകളെയും നെതന്യാഹു പരസ്യമായി വിമര്‍ശിക്കുമോ എന്ന് വൈറ്റ് ഹൗസ് ആശങ്ക പ്രകടിപ്പിച്ചു.

വരാനിരിക്കുന്ന യു.എസ് കോണ്‍ഗ്രസിലെ തന്റെ പ്രസംഗത്തില്‍ നെതന്യാഹു ബൈഡനെ വിമര്‍ശിക്കുമോയെന്നാണ് വൈറ്റ് ഹൗസും ബൈഡനും ഭയപ്പെടുന്നത്. നെതന്യാഹു അടുത്ത മാസം കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വൈറ്റ് ഹൗസില്‍ ആശങ്ക ഉയര്‍ന്നത്.

Content Highlight: Israeli commission of inquiry says there was irregularity in the import of weapons from Germany to the country

We use cookies to give you the best possible experience. Learn more