| Monday, 20th November 2023, 8:42 pm

ഗസയിലെ എല്ലാവരെയും ഉന്മൂലനം ചെയ്യാൻ ആവശ്യപ്പെട്ട് ഇസ്രഈലി കുട്ടികളുടെ ഗാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്: ഗസയിലെ എല്ലാവരെയും ഉന്മൂലനം ചെയ്യുമെന്ന് ഉറപ്പുനൽകി ഒരു കൂട്ടം കുട്ടികളെ അണിനിരത്തിയ ഗാനം പങ്കുവെച്ച് ഇസ്രഈലി സർക്കാർ മാധ്യമമായ കാൻ ന്യൂസ്‌.

ഫ്രണ്ട്ഷിപ്പ് സോങ് 2023 എന്ന തലക്കെട്ടിലുള്ള വീഡിയോ നവംബർ 19നാണ് കാൻ ന്യൂസ്‌ പോസ്റ്റ്‌ ചെയ്തത്. ദേശ ഭക്തി പ്രകടിപ്പിക്കുന്ന വരികൾ എഴുതിയത് ഓഫർ റോസൻബോമാണ്.

ഇസ്രഈൽ സേനയിലുള്ള ഇസ്രഈലി പൗരന്മാരുടെ വിശ്വാസം വീണ്ടെടുക്കാനായി പ്രവർത്തിക്കുന്ന സിവിൽ ഫ്രന്റ്‌ എന്ന മുന്നേറ്റത്തിന്റെ ചെയർമാനാണ് റോസൻബോം.

നിലവിൽ ഗസ മുനമ്പിൽ ഇസ്രഈൽ നടത്തുന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട വരികളിൽ ‘സ്വാസ്തിക (നാസികൾ സ്വായത്തമാക്കിയെന്ന് പറയപ്പെടുന്ന മത ചിഹ്നം) ഏന്തുന്നവരെ ഉന്മൂലനം’ ചെയ്യാൻ ഇസ്രഈലി സേന ഗസയിൽ എത്തിയതിനെ കുറിച്ചും പറയുന്നു.

‘ഒരു വർഷം കഴിഞ്ഞാൽ അവിടെ ഒന്നും ഉണ്ടാകില്ല. നമ്മൾ സുരക്ഷിതമായി നമ്മുടെ വീടുകളിലേക്ക് മടങ്ങും.

ഒരു വർഷത്തിനകം നമ്മൾ എല്ലാവരെയും ഉന്മൂലനം ചെയ്യും. പിന്നീട് നിലം ഉഴുതുമറിക്കാൻ നമ്മൾ അങ്ങോട്ട് തിരിച്ചുപോകും,’ കുട്ടികൾ വീഡിയോയിൽ പാടുന്നു.

ഗാനം വംശീയ ഉന്മൂലനത്തിന് പ്രേരിപ്പിക്കുന്നു എന്ന് ആരോപണങ്ങൾ ഉയർന്നതോടെ കാൻ വെബ്സൈറ്റിൽ നിന്നും സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്നും വിശദീകരണമില്ലാതെ പിൻവലിച്ചു.

Content Highlight: Israeli children sing for ‘annihilation’ of everyone in Gaza

We use cookies to give you the best possible experience. Learn more