| Saturday, 10th August 2024, 11:45 am

ഗസയില്‍ സ്‌കൂളിന് നേരെ ഇസ്രഈല്‍ ആക്രമണം; നൂറിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിച്ച സ്‌കൂളിന് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫലസ്തീന്‍ ഒദ്യോഗിക വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ പ്രഭാത പ്രാര്‍ത്ഥന നടത്തുന്ന സമയത്താണ് ആക്രമണമുണ്ടായത്. അതേസയം ഹമാസ് കമാന്റ് സെന്ററില്‍ ആക്രമം നടത്തിയതായി ഇസ്രഈല്‍ സേനയും വ്യക്തമാക്കിയിട്ടുണ്ട്.

അഭയാര്‍ത്ഥികള്‍ പ്രഭാത പ്രാര്‍ത്ഥന നടത്തുന്ന സമത്താണ് ആക്രമണമുണ്ടായത്. ഇത് മരണ സംഖ്യ ഉയര്‍ത്തുന്നതിന് കാരണമായി. സ്‌കൂളിന് നേരെയുള്ള ആക്രമണം സമീപത്ത് തീപിടുത്തമുണ്ടാകുന്നതിനും കാരണമായി. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

മൃതദേഹങ്ങളില്‍ പലതും തീപിടിച്ച അവസ്ഥയിലാണ്. പ്രദേശത്ത് നിരവധി ഫലസ്തീനികള്‍ കുടുങ്ങിക്കിടക്കുകയാണ്. അവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മൂന്ന് റോക്കറ്റുകളാണ് സ്‌കൂളിന് മുകളില്‍ പതിച്ചത്.

വ്യാഴാഴ്ചയും ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച നടന്ന രണ്ട് വ്യത്യസ്ത സ്‌കൂളുകള്‍ക്ക് നേരയുണ്ടായ ആക്രമണങ്ങള്‍ 18 പേര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണമുണ്ടായിരിക്കുന്നത്.

നേരത്തെ അഭയാര്‍ത്ഥി ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്നു ആരാധനാലയങ്ങളിലേക്കായിരുന്നു ഇസ്രഈല്‍ ബോംബാക്രമണങ്ങളുണ്ടായതെങ്കില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ക്ക് നേരെയാണ് നടക്കുന്നത് എന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്.

content highlights: Israeli attack on school in Gaza; More than 100 Palestinians are reported to have been killed

We use cookies to give you the best possible experience. Learn more