ലഖ്‌നൗ: ഇന്ത്യയിലെ ഇസ്രഈല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊന്‍ (Naor Gilon) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു ലഖ്‌നൗവില്‍ വെച്ച് കൂടിക്കാഴ്ച നടന്നത്.
പ്രധാനപ്പെട്ട ചില മേഖലകളില്‍ ഉത്തര്‍പ്രദേശും ഇസ്രഈലും തമ്മില്‍ അന്താരാഷ്ട്ര പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി നാവൊര്‍ ഗിലൊന്‍ പ്രതികരിച്ചു.
”മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഞങ്ങളുടെ ഡെലിഗേഷന്‍ വളരെ നല്ലൊരു കൂടിക്കാഴ്ച നടത്തി. വെള്ളം, കൃഷി തുടങ്ങിയ മേഖലകളിലും കൊവിഡ്, സുരക്ഷ എന്നീ വിഭാഗങ്ങളിലും അന്താരാഷ്ട്ര തലത്തില്‍ സഹകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു,” അംബാസഡര്‍ നാവൊര്‍ ഗിലൊന്‍ പറഞ്ഞു.
ഇസ്രഈലുമായി സഹകരിച്ച് സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യ- ഇസ്രഈല്‍ ബന്ധം പുതിയ ഉയരങ്ങളിലെത്തിയെന്നും കൂടിക്കാഴ്ചക്ക് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു