ഗസ: ഗസയിൽ ഇസ്രഈലി ബോംബാക്രമണത്തെ തുടർന്ന് ജബലിയ അഭയാർത്ഥി ക്യാമ്പ് പൂർണമായി തകർന്നതായി ഗസയിലെ സിവിൽ ഡിഫൻസ് ഡയറക്ടർ. ആക്രമണത്തിൽ 100ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായും 300 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു ടൺ വീതം ഭാരം വരുന്ന ആറ് അമേരിക്കൻ നിർമിത ഷെല്ലുകൾ ഉപയോഗിച്ചാണ് ഇസ്രഈൽ അഭയാർത്ഥി ക്യാമ്പ് തകർത്തതെന്നാണ് ഗസയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
സംഭവം കൂട്ടക്കുരുതിയാണെന്നതിൽ സംശയമില്ലെന്ന് ഫലസ്തീനിലെ സന്നദ്ധ പ്രവർത്തകനായ ഡോ. മാഡ്സ് ഗിൽബർട്ട് ആരോപിച്ചു. ബുധനാഴ്ച അൽ ശിഫ ആശുപത്രിയിലെ ഇന്ധനം പൂർണമായും അവസാനിക്കുമെന്നും ആശുപത്രി പ്രവർത്തനം നിലക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പരിക്കേറ്റ മുന്നൂറ് പേർക്ക് ചികിത്സ നൽകാനുള്ള സംവിധാനം ഗസയിലെ ആശുപത്രികളിൽ ഇല്ലെന്നും ഗിൽബർട്ട് പറഞ്ഞു.
ഇസ്രഈലി ആക്രമണത്തിൽ 8,525 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഒക്ടോബർ 31ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
Content Highlight: Israeli airstrikes on Jabalia refugee camp in Gaza kill more than 100 Palestinians