| Sunday, 4th August 2019, 5:06 pm

'യേ ദോസ്തീ ഹം നഹീ തോഡേംഗേ': അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് ഇസ്രായേലിന്റെ ആശംസ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് ആശംസയര്‍പ്പിച്ച് ദല്‍ഹിയിലെ ഇസ്രായേല്‍ എംബസിയുടെ ട്വീറ്റ്. മോദിയും നെതന്യാഹുവും പരസ്പരം കൈ കൊടുക്കുന്നതിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വീഡിയോയടക്കം ഉള്‍പ്പെടുത്തിയാണ് ട്വീറ്റ്.

ഇസ്രായേലിന്റെ ട്വീറ്റിന് നന്ദിയറിയിച്ച് മോദി തിരിച്ച് ഹീബ്രുവിലും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇസ്രായേലില്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡില്‍ നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ ആശംസയുമര്‍പ്പിച്ചിരിക്കുന്നത്. ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ നേരിടുന്ന നെതന്യാഹു ഇത്തവണ കനത്ത പോരാട്ടമാണ് നേരിടുന്നത്.

മോദി അധികാരത്തിലെത്തിയപ്പോള്‍ ആദ്യം അഭിനന്ദനമറിയിച്ച് ലോകനേതാവ് നെതന്യാഹുവായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നേരത്തെ രാജ്യം സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്ന് മാറി കൂടുതല്‍ ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more