ജെറുസലേം: കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ഇസ്രാഈലിനെതിരെ ഫലസ്തീന്‍ സംഘടനയായ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതോടെ തിരിച്ചടിക്കുമെന്ന് ഇസ്രാഈല്‍. തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും ഇസ്രഈല്‍ പധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. അടിയന്തര ഉന്നതതല പ്രതിരോധ യോഗത്തിന് ശേഷമാണ് ഇസ്രാഈലിന്റെ പ്രഖ്യാപനം.
ഗാസ മുനമ്പ് കേന്ദ്രീകരിച്ചാണ് ഈസ്രാഈലിന്റെ ആക്രമണം നടക്കുന്നത്. ഈ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഹമാസിന്റെ അക്രമത്തില്‍ 20 ഇസ്രാഈലര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 14 ഇടങ്ങളില്‍ ഹമാസ് ഗ്രൂപ്പുമായി ഏറ്റുമുട്ടലുകള്‍ തുടരുകയമാണെന്നും ഇസ്രാഈല്‍ സൈന്യം അറിയിച്ചതായും അന്താരഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 300ല്‍ അധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
JUST IN | The moment the
Hamas captured a number of occupation Israeli soldiers after destroying a Merkavah tank,#Israel #Palestine #Israel #Hamas #War #AlMayadeen #Palestine #Gaza #AlAqsaFlood #طوفان_الأقصى #IsraelUnderAttack
Hamza Gaza Israelpic.twitter.com/Ax2DZioB28— Singer Kumar Sanu (@KumarsanuTc) October 7, 2023