Advertisement
World News
'12 മാസത്തിനുള്ളിനുള്ളില്‍ സിറിയയില്‍ നിന്നും ഇറാന്‍ പുറത്തു പോവും' ഭീഷണിയുമായി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 29, 05:11 pm
Saturday, 29th February 2020, 10:41 pm

തെല്‍ അവിവ്: സിറിയയിലെ ഇറാന്‍ ഇടപെടലില്‍ മുന്നറിയിപ്പുമായി ഇസ്രഈല്‍. 12 മാസത്തിനുള്ളില്‍ സിറിയയില്‍ നിന്നും ഇറാനെ പുറത്താക്കുമെന്നാണ് ഇസ്രഈല്‍ പ്രതിരോധ മന്ത്രി നഫ്റ്റലി ബെന്നറ്റ് പറയുന്നത്. ഇസ്രഈല്‍ പത്രമമായ ജറസലേം പോസ്റ്റിനോടാണ് പ്രതിരോധമന്ത്രിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ 12 മാസത്തിനുള്ളില്‍ ഇറാനില്‍ നിന്നും സിറിയയില്‍ നിന്നും ഇറാനെ പുറത്താക്കുകയാണ് തന്റെ ലക്ഷ്യം. സിറിയയില്‍ ഇറാന് ഒന്നും ചെയ്യാനില്ല. അവര്‍ അയല്‍രാജ്യങ്ങളല്ല. ഇസ്രഈലിനെതിരെ തിരിയാന്‍ ഇവര്‍ക്കൊരു കാരണവുമില്ല. അടുത്തു തന്നെ സിറിയയില്‍ നിന്നും ഇറാനെ ഞങ്ങള്‍ വേര്‍പെടുത്തും,’ നഫ്റ്റലി ബെന്നറ്റ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിറിയന്‍ സര്‍ക്കാരിനെതിരെയും സര്‍ക്കാരിന്റെ സഖ്യമായ ഇറാന്‍ സേനയ്ക്കെതിരെയും ഇസ്രഈല്‍ നേരത്തെ ആക്രമണം നടത്തിയുട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇറാനും ഇസ്രഈലും തമ്മില്‍ സിറിയന്‍ അതിര്‍ത്തിയില്‍ വെച്ച് വ്യോമാക്രമണവും ഉണ്ടായിട്ടുണ്ട്.