ജെറുസലേം: ഗസ ആക്രമണത്തിനായി രാജ്യം പ്രതിദിനം ചെലവഴിക്കുന്നത് 246 മില്യണ്‍ യൂറോയെന്ന് ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്.
വ്യോമാക്രമണത്തിന് മാത്രം ചെലവഴിക്കുന്ന തുകയാണ് വണ്‍ ബില്യണ്‍ ഷെക്കല്‍ (246 മില്യണ്‍ ഡോളര്‍) എന്നും സൈനിക നടപടിയും ഫലസ്തീനിയന്‍ റോക്കറ്റ് ആക്രമണങ്ങളും മൂലം ഭാഗികമായി സ്തംഭിച്ച സമ്പദ്വ്യവസ്ഥ നേരിടുന്ന പരോക്ഷ ചെലവ് വിവരങ്ങള്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു ആര്‍മി റേഡിയോ പ്രക്ഷേപണത്തില്‍ പറഞ്ഞു.
ഇപ്രകാരം ഗസയെ നശിപ്പിക്കാന്‍ പതിനെട്ട് ദിവസം പിന്നിട്ട യുദ്ധത്തിന് ഇസ്രഈല്‍ 4,428 മില്യണ്‍ ഡോളര്‍ ചെലവാക്കി. ഇസ്രഈലിന്റെ ക്രെഡിറ്റ് ഔട്ട്‌ലുക്ക് സ്റ്റേബിളില്‍ നിന്ന് നെഗറ്റീവായി അമേരിക്കന്‍ റേറ്റിങ് ഏജന്‍സിയായ എസ് ആന്‍ഡ് പി താഴ്ത്തിയത് സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്‌മോട്രിച്ച് പറഞ്ഞു.
അതേസമയം ഇസ്രഈല്‍ വ്യോമാക്രമണം 18 ദിവസം പിന്നിടുമ്പോള്‍ ഗസയില്‍ മരണ സംഖ്യ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 704 ആണാണെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വ്യോമാക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 5,087 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. മരണപ്പെട്ടവരില്‍ 2,055 കുട്ടികളും 1,119 സ്ത്രീകളും 217 മുതിര്‍ന്നവരും ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര ഗസ സിറ്റിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Content Highlights: Israel to amend budget, Gaza war direct cost at $246 daily, says Israel finance minister