| Sunday, 23rd June 2024, 10:01 pm

ഫലസ്തീന്‍ യുവാവിനെ ഓടുന്ന വാഹനത്തില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഫലസ്തീന്‍ യുവാവിനെ ഓടുന്ന വാഹനത്തില്‍ കെട്ടിയിട്ട് ഇസ്രഈലി സൈന്യമായ ഐ.ഡി.എഫ്. സംഭവം വിവാദമായതോടെ സൈനികര്‍ ഗസയില്‍ ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ പ്രതികരിച്ചു.

ഐ.ഡി.എഫിന്റെ ക്രൂരമായ നടപടികള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. വെസ്റ്റ് ബാങ്കിലും ജെനിനിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഫലസ്തീന്‍ യുവാവിനെ വാഹനത്തിനുമേല്‍ ഐ.ഡി.എഫ് കെട്ടിയിട്ടത്.

Also Read:അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ 40 വയസിന് താഴെയുള്ളവരില്‍ കാന്‍സര്‍ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ക്യാമ്പിലെ ആക്രമണങ്ങൾക്കിടയിൽ പരിക്കേറ്റ മുജാഹിദ് അബ്ബാദിയെയാണ് ഇസ്രഈല്‍ സൈന്യം ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യകവചമാക്കിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നതായും കുടുബാംഗങ്ങള്‍ വ്യക്തമാക്കി.

മുജാഹിദ് അബ്ബാദി ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിച്ചിരുന്ന ഫലസ്തീന്‍ യുവാവാണ്. ഗുരുതര പരിക്കുകളുള്ള മുജാഹിദ് അബ്ബാദിയെ സൈന്യം റെഡ് ക്രെസന്റിന് കൈമാറിയതായാണ് റിപ്പോർട്ട്.

Also Read:കഴിഞ്ഞ 10 വർഷത്തിനിടെ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു; ബി.ജെ.പിയിൽ നിന്നും രാജി വെച്ച് മുൻ കേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീൽ

സംഭവത്തില്‍ ഐ.ഡി.എഫിന്റെ ഉന്നതതല നേതൃത്വം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അബ്ബാദിയെ വാഹനത്തില്‍ കെട്ടിയിട്ടത് ഹമാസിന്റെ ആക്രമണങ്ങളില്‍ നിന്ന് സൈന്യത്തിന് സ്വയം രക്ഷ നേടാനായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ചൂണ്ടിക്കാട്ടി.

Also Read:ചോദ്യപേപ്പർ ചോർച്ച, ട്രെയിൻ അപകടം; കേന്ദ്രമന്ത്രിമാർക്കെതിരെ വിമർശനവുമായി ധ്രുവ് റാഠി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 47 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഒക്ടോബര്‍ ഏഴ് മുതലുള്ള ആക്രമണങ്ങളില്‍ 37,598 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രഈലി സൈന്യത്തിന്റെ ആക്രമണങ്ങളില്‍ 86,032 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയായവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

Content Highlight: Israel tied a Palestinian youth to a moving vehicle and turned him into a human shield

Latest Stories

We use cookies to give you the best possible experience. Learn more