കൂടാതെ ഒക്ടോബര്‍ 29ന് നെതന്യാഹു സര്‍ക്കാര്‍ ഇസ്രഈല്‍, ഗസ, വെസ്റ്റ് ബാങ്ക് എന്നീ സ്ഥലങ്ങളില്‍ യു.എന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കുന്ന നിയമം പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് യു.എന്‍ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണെന്ന് ഇസ്രഈല്‍ അറിയിച്ചത്.
ഗസയിലെ പ്രവര്‍ത്തനങ്ങള്‍ തടയുക, ഏജന്‍സിയുമായുള്ള ബന്ധം വിച്ഛേദിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഇസ്രഈല്‍ നിയമം പാസാക്കിയത്.
നിലവില്‍ മൂന്ന് മാസത്തിനുള്ളില്‍ കരാര്‍ പിന്‍വലിക്കുമെന്നാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം യു.എന്‍ ജനറല്‍ അസംബ്ലി പ്രസിഡന്റ് ഫിലിമോന്‍ യാങ്ങിന് അയച്ച കത്തില്‍ പറയുന്നത്. യു.എന്‍ അംബാസിഡറായ ഡാനി ഡാനണും ഐക്യരാഷ്ട്ര സഭയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ അനര്‍വയ്ക്ക് പങ്കുണ്ടെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറിയിട്ടും യു.എന്‍ നടപടിയെടുത്തില്ലെന്നാണ് ഡാനി പറഞ്ഞത്. തങ്ങള്‍ക്കെതിരെ തീവ്രവാദത്തെ അഴിച്ചുവിടുന്ന സംഘടനകളുമായി സഹകരിക്കില്ലെന്നും ഡാനി പറഞ്ഞു.
എന്നാല്‍ വടക്കന്‍ ഗസയില്‍ മാനുഷിക സഹായമെത്തിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് യു.എന്നും ലോകരാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. തീരുമാനത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ആവശ്യപ്പെട്ടു.
കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനവും പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമവും 20 ലക്ഷത്തിലേറെ ഫലസ്തീന്‍ പൗരന്മാരെ ബാധിക്കുമെന്ന് അനര്‍വയുടെ അന്താരാഷ്ട്ര കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ജൂലിയറ്റ് തൗമ പറഞ്ഞു.
നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 43,374 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 33 പേരെയാണ് ഇസ്രഈല്‍ ഗസയില്‍ കൊലപ്പെടുത്തിയത്.
Content Highlight: Israel terminates contract with UN agency UNRWA