തെല്‍ അവിവ്: കൊവിഡ്-19 ലോക വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാനായി മറ്റൊരു വഴി തേടി ഇസ്രഈല്‍. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധസേനയുടെ ഭാഗമായ ഷിന്‍ ബെറ്റ് എന്ന ആഭ്യന്തര ഡിജിറ്റല്‍ ഇന്റലിജന്‍സ് ഏജന്‍സിയെയാണ് കൊവിഡ് പ്രതിരോധത്തിനായി രംഗത്തിറക്കുന്നത് ഇസ്രഈല്‍ രംഗത്തിറക്കുന്നത്. കൊവിഡ്-19 നെ പ്രതിരോധിക്കാന്‍ വേണ്ടി ഇവര്‍ മുഖേന എല്ലാ പൗരന്‍മാരെയും നിരീക്ഷിക്കും എന്ന് ഇസ്രഈല്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് അറിയിച്ചിരിക്കുന്നത്. 30 ദിവസത്തിനുശേഷം ഇപ്രകാരം ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കുമെന്നും മന്ത്രാലയം പറയുന്നു. ഇസ്രഈല്‍ അറ്റോര്‍ണി ജനറല്‍ തീരുമാനത്തിന് അനുവാദം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇസ്രഈലില്‍ തീവ്രവാദ വിരുദ്ധ സേനയും അത്യാവശ്യ ഘട്ടങ്ങളില്‍ ഇസ്രഈല്‍ പൊലിസും ആണ് ഷിന്‍ബെറ്റ് ഉപയോഗിച്ചിട്ടുള്ളത്. ഇസ്രഈലില്‍ ആദ്യമായാണ് തങ്ങളുടെ മുഴുവന്‍ പൗരന്‍മാരെയും ഷിന്‍ ബെറ്റിന്റെ നിരീക്ഷണത്തിലാക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തീവ്രവാദ വിരുദ്ധ സേനയ്‌ക്കെന്ന് പറഞ്ഞ് ഇസ്രഈല്‍ വികസിപ്പിച്ച ഷിന്‍ ബെറ്റ് ഏജന്‍സി യഥാര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നത് ഫലസ്തീന്‍ പൗരന്‍മാര്‍ക്കു മേലാണ്. ഫലസ്തീന്‍ സംഘടനകളുടെ എല്ലാ നീക്കങ്ങളും അറിയാനായി ഇവരുടെ ഫോണിലും കമ്പ്യൂട്ടറുകളും ഷിന്‍ ബെറ്റ് നിഷ് പ്രയാസം ഹാക്ക് ചെയ്യും. ഒപ്പം ഹാക്ക് ചെയ്യപ്പെടുന്നവരുടെ ഗൂഗിള്‍ അക്കൗണ്ട്, ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഷിന്‍ ബെറ്റ് ഇന്റലിജന്‍സ് സേന നിരീക്ഷിക്കും.
എന്നാല്‍ ഇസ്രഈല്‍ മാത്രമല്ല ഇത്തരത്തത്തില്‍ പൗരന്‍മാരെ നിരീക്ഷിക്കുന്നത്. ചൈന, യു.എസ്, ഇറാന്‍, ഇറ്റലി, റഷ്യ, സൗദി, ഖത്തര്‍, ഇത്തരത്തില്‍ ചാര പ്രവര്‍ത്തി ചെയ്യുന്നുണ്ട്. എന്നാല്‍ പൗരന്‍മാരെ ഇത്തരത്തില്‍ നിരീക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇസ്രഈല്‍ മാത്രമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ തങ്ങളുടെ ഫോണില്‍ ഇത്തരത്തില്‍ സ്‌പൈവര്‍ക്ക് ചെയ്യുന്നതില്‍ ഇസ്രഈല്‍ ജനതയ്ക്ക് അനിഷ്ടമുണ്ട്. കൊവിഡ് മറ്റൊരു രീതിയില്‍ പ്രതിരോധിക്കുന്ന തായ്‌വാന്‍ മോഡല്‍ ഹാക്കിംഗ് ആണ് ഇവര്‍ പരിഹാരമായി നിര്‍ദ്ദേശിക്കുന്നത്. തായ്‌വാനില്‍ കൊവിഡ് സംശയമുള്ളവരെ നിരീക്ഷിക്കാനായി ഇവര്‍ക്ക് പ്രത്യേകം ഫോണ്‍ സര്‍ക്കാര്‍ നല്‍കുകയാണുണ്ടായത്. ഇസ്രഈലില്‍ ഇതുവരെ ( മാര്‍ച്ച് 17) 304 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.