| Sunday, 29th September 2024, 2:17 pm

നസറുല്ലക്ക് പിന്നാലെ ഹിസ്ബുല്ല ഇന്റലിജന്‍സ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഹിസ്ബുല്ല ഇന്റലിജന്‍സ് കമാന്‍ഡറെ വധിച്ചതായി ഇസ്രഈല്‍. ഹിസ്ബുളള രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഹസന്‍ ഖലീല്‍ യാസിന്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രഈലി സൈന്യത്തിന്റെ വാദം. അസം നസറുല്ലയുടെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖലീല്‍ യാസിനെ കൊലപ്പെടുത്തിയതായി ഇസ്രഈല്‍ അറിയിക്കുന്നത്.

ശനിയാഴ്ച ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് കൊലപാതകം നടന്നതെന്നാണ് ഇസ്രഈല്‍ പറയുന്നത്. സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ യാസിന്‍ ലക്ഷ്യം വെക്കാനുള്ള ഇസ്രഈലിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുന്ന കമാന്‍ഡറായിരുന്നെന്നും പറയുന്നു.

ഹിസ്ബുല്ലക്കെതിരെ ഇസ്രഈല്‍ വിജയം പ്രഖ്യാപിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഖലീൽ യാസീന്റെ മരണം ഹിസ്ബുല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

നേരത്തെ ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല മേധാവി നസറുല്ലയുടെ മകള്‍ സൈനബ് നസറുല്ലയും കൊല്ലപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് ഹസന്‍ നസറുല്ല കൊല്ലപ്പെട്ടത്.

Content Highlight: Israel says killed Hezbollah intelligence commander after Nasrullah

We use cookies to give you the best possible experience. Learn more