ഇറാന്‍ തിരിച്ചടിച്ചാല്‍ ബ്രിട്ടനും ഫ്രാന്‍സും സഖ്യകക്ഷികളും ഒപ്പമുണ്ടാവും: ഇസ്രഈല്‍
Trending
ഇറാന്‍ തിരിച്ചടിച്ചാല്‍ ബ്രിട്ടനും ഫ്രാന്‍സും സഖ്യകക്ഷികളും ഒപ്പമുണ്ടാവും: ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2024, 1:13 pm

ടെല്‍അവീവ്: ഇറാന്‍ ഇസ്രഈലിനെതിരെ ആക്രമണം നടത്തിയാല്‍ യു.കെ കൂടെ നില്‍ക്കുമെന്ന് ഇസ്രഈല്‍ വിദേശകാര്യമന്ത്രി ഇസ്രഈല്‍ കാറ്റ്സ്. ഇറാന്റെ ആക്രമണം തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ആക്രമണം ഉണ്ടായാല്‍ യു.കെയുടെ ഭാഗത്തുനിന്നും ഇറാനെതിരെ പ്രത്യാക്രമണം ഉണ്ടാവുമെന്ന് കരുതുന്നുന്നെന്നും ഇസ്രാഈല്‍ വിദേശകാര്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ഇസ്രാഈല്‍- ഫലസ്തീന്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, ബ്രിട്ടന്‍ വിദേശകാര്യമന്ത്രിമാരായ ഡേവിഡ് ലാമി, സ്റ്റീഫന്‍ സെജോണ്‍ എന്നിവരുടെ ഇസ്രഈല്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസ്താവന.

ഇസ്രാഈലിന്റെ പ്രസ്താവനയുമായി യോജിക്കുന്നെന്നും ഇറാന്റെ തിരിച്ചടി തടയുമെന്നുമാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി സ്റ്റീഫന്‍ സെജോണ്‍ പറഞ്ഞത്. ഇറാനുമായി നേരിട്ടുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഭാഗമാകില്ല, എന്നാല്‍ ഇസ്രാഈലിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടെ നില്‍ക്കും. ബ്രിട്ടന്‍ വ്യക്തമാക്കി.

ഏപ്രിലില്‍ ഉണ്ടായ ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ വെടിവെച്ചിടാന്‍ അമേരിക്ക ഉള്‍പ്പെടെ നിരവധി പാശ്ചാത്യരാജ്യങ്ങള്‍ ഇസ്രഈലിനെ സഹായിച്ചിരുന്നു. പിന്നാലെ ഇസ്രാഈലിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് പാശ്ചാത്യ സഖ്യകക്ഷികള്‍.

ഇസ്രഈലിനെതിരെ ഇറാന്റെ ആക്രമണം ഉണ്ടാവുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇസ്രഈലിന്റെ ആക്രമണത്തിന് ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അത്തരം ആക്രമണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ടെഹ്റാനില്‍ വച്ച് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ പ്രത്യാക്രമണം നടത്തുമെന്ന് പറഞ്ഞത്. ഹനിയക്കെതിരെ നടത്തിയ ആക്രമണം ഭീരുത്വപരമായിരുന്നെന്നും ഇസ്രഈലിനെ ശിക്ഷിക്കാനുള്ള അവകാശം ഇറാനുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പേസഷ്‌കിയന്‍ പറഞ്ഞിരുന്നു.

Content Highlight: Israel says it expects UK, allies to join fight if Iran launches retaliation