ടെൽ അവീവ് : വെടിനിടത്തിൽ കരാറിന്റെ ഭാഗമായി ഹമാസിനോട് ഗസ വിടാൻ നിർദ്ദേശിച്ച് ഇസ്രഈൽ. ഹമാസിന്റെ മുതിർന്ന നേതാക്കളോടാണ് ഇസ്രഈൽ ചാര സംഘടന മേധാവി ഗസ വിടാൻ നിർദേശിച്ചത് പൂർണ്ണമായും. ഹമാസിനെ പൂർണമായും നശിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ ഇസ്രഈൽ പാടുപെടുന്നതിനിടെയാണ് ഇത്തരമൊരു അസാധാരണമായ നിർദേശം.
ഗസയിലെ ഹമാസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ആരെയും പിടികൂടാനോ കൊല്ലാനോ ഇസ്രഈലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കണക്കുകൾ പ്രകാരം ഹമാസിന്റെ സൈനിക സേനയുടെ 70 ശതമാനവും ആക്രമിക്കപ്പെട്ടിട്ടില്ല. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് നേതൃത്വം കൊടുത്ത നേതാക്കളെ സുരക്ഷിതമായി ഗസയിൽ നിന്ന് പുറത്തു കടക്കാൻ അനുവദിക്കുന്നത് യുദ്ധബാധിത പ്രദേശങ്ങളിൽ ഹമാസിന്റെ സ്വാധീനം ദുർബലപ്പെടുത്തും.
മുതിർന്ന ഹമാസ് നേതാക്കളെല്ലാം ദോഹ, ഖത്തർ, ലബാനീസ് തലസ്ഥാനമായ ബൈറൂട്ട്, ഫലസ്ഥീൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നതായിട്ടാണ് കരുതപ്പെടുന്നത്. നേരത്തെ നടത്തിയ വ്യോമാക്രമണത്തിലൂടെ ബൈറൂട്ടിലെ ഹമാസിന്റെ കമാന്ററെ ഇസ്രഈൽ കൊലപ്പെടുത്തിയിരുന്നു.
ഇസ്രയേലിനെ നിർദ്ദേശം ഹമാസ് നേതാക്കൾ അംഗീകരിക്കാൻ ഇടയില്ലെങ്കിലും വെടി നിർത്തൽ കരാറിന്റെ ഭാഗമായി ഭാഗമായി ഈ നിർദ്ദേശം ചർച്ച ചെയ്യപ്പെട്ടിരുന്നു കഴിഞ്ഞ രണ്ടാഴ്ചകളിലായി രണ്ടു പ്രാവശ്യമാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. കഴിഞ്ഞ മാസം വാർസോയിൽ വെച്ച് നടന്ന ചർച്ചയിൽ ഇസ്രഈൽ രഹസ്യാന്വേഷണ മേധാവി മൊസാദ് ഡയറക്ടർ ഡേവിഡ് ബാർണിയയാണ് പങ്കെടുത്തത്. ദോഹയിൽ നടന്ന ചർച്ചയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് പങ്കെടുത്തത്.
ഗസയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ബന്ദികളെ മോചിപ്പിക്കാനും യുദ്ധത്തിൽ ഒരു നീണ്ട ഇടവേള നേടാനും ശ്രമിക്കുന്ന നയതന്ത്ര പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിർദേശങ്ങൾ. വൈറ്റ് ഹൗസിന്റെ മിഡിൽ ഈസ്റ്റിലെ ഉന്നത ഉദ്യോഗസ്ഥൻ ബ്രെറ്റ് മക്ഗുർക്ക് കൂടുതൽ ചർച്ചകൾക്കായി ഈ ആഴ്ച ഈജിപ്തിലേക്കും ഖത്തറിലേക്കും പോകുന്നുണ്ട്.
ഇസ്രഈലും ഹമാസും അടുത്തിടെ നടത്തിയ ചർച്ചകൾ പ്രത്യാശാപരമാണെന്നും എന്നാൽ ഒരു കരാർ ആസന്നമായി സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും അമേരിക്കൻ, അന്തർദേശീയ ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlight: Israel’s spy chief proposed Hamas leaders leave Gaza as part of broader ceasefire talks