| Wednesday, 18th September 2019, 11:25 am

പ്രധാനമന്ത്രി പദത്തില്‍ നിന്നും ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്കെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രഈല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനാവില്ലെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മത, ദേശീയവാദി സഖ്യങ്ങളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാകുമെന്നാണ് പ്രവചനം.

ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സിന് ലികുഡ് പാര്‍ട്ടിയേക്കാള്‍ കുറഞ്ഞ സീറ്റുകളുടെ ലീഡ് നേടാന്‍ കഴിയുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ഗാന്റ്‌സ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന സൂചന നല്‍കുന്നില്ലെങ്കിലും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ നെതന്യാഹു നന്നായി വിയര്‍ക്കുമെന്ന് എക്‌സിറ്റ്‌പോള്‍ സൂചന നല്‍കുന്നുണ്ട്.

ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിക്ക് 32-34 സീറ്റുകളും ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മറ്റുപാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ പ്രതിരോധ മന്ത്രി അവിഗോര്‍ ലിബര്‍മാനാവും കിങ് മേക്കര്‍. ലിബര്‍മാന്റെ നാഷണലിസ്റ്റ് ഇസ്രഈലി ബെറ്റിനു പാര്‍ട്ടി 10 സീറ്റുകള്‍ നേടിയേക്കുമെന്നാണ് പ്രവചനം. ഗാന്റ്‌സിനും നെതന്യാഹുവിനും അധികാരത്തിലെത്തണമെങ്കില്‍ അദ്ദേഹത്തിന്റെ പിന്തുണ വേണ്ടിവരും.

ഇന്നാണ് അന്തിമഫലം വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more