'തടവുകാരെ കൈമാറ്റം ചെയ്യല്‍' കരാറിനെ എതിര്‍ത്ത് തീവ്ര വലതുപക്ഷ ഇസ്രഈൽ എം.പിമാർ
World News
'തടവുകാരെ കൈമാറ്റം ചെയ്യല്‍' കരാറിനെ എതിര്‍ത്ത് തീവ്ര വലതുപക്ഷ ഇസ്രഈൽ എം.പിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 4:28 pm

തെല്‍അവീവ്: ഹമാസുമായുള്ള യുദ്ധവിരാമത്തിനും ബന്ദികളെ കൈമാറ്റം ചെയ്യുന്ന തീരുമാനത്തിലും ഭിന്നത പ്രകടിപ്പിച്ച് ഇസ്രഈലി യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗ്യാന്റസും ധനമന്ത്രി ബെസാലെല്‍ സ്മോട്രിച്ചും.

സ്മോട്രിച്ചും മറ്റു തീവ്ര വലതുപക്ഷ നിയമനിര്‍മാതാക്കളും കാബിനറ് മീറ്റിങ്ങില്‍ കരാറിനെ ശക്തമായി എതിര്‍ത്തുവെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും കരാറിനെ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങള്‍ ഞങ്ങളേക്കാള്‍ സിന്‍വാറിനെയാണോ വിശ്വസിക്കുന്നതെന്ന് ഹമാസിന്റെയും സൈന്യത്തിന്റെയും തലവന്മാരെ ഉദ്ധരിച്ചുകൊണ്ട് ഗ്യാന്റസ് കാബിനറ്റ് മീറ്റിങ്ങില്‍ ചോദിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ഈ തീരുമാനം ഒരു തലമുറയുടെ നാശനഷ്ടങ്ങള്‍ക്ക് സംഭവിച്ച ഭാഗമായുള്ളതാണെന്നും തങ്ങള്‍ നേരിട്ട നഷ്ട്ടങ്ങള്‍ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രഈലി റിപ്പോര്‍ട്ട് ചെയ്തു.

സ്‌മോട്രിച്ചിനും ഗ്യാന്റസിനും മാത്രമായി കരാറിനെ റദ്ദാക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധം നീട്ടികൊണ്ടുപോവാനുള്ള നേതാക്കളുടെ സമ്മര്‍ദം ഭരണകൂടത്തിനുള്ളിലുള്ള ഭിന്നതയെ തുറന്നുകാണിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കരാര്‍ പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ള നാല് ദിവസങ്ങളിലായി 50 ഇസ്രഈലികളെയും ഇരട്ട പൗരത്വമുള്ള ഇസ്രഈലികളെയും വിട്ടുനല്‍കണമെന്നും പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയുമാണ് മോചിപ്പിക്കേണ്ടതെന്ന് വ്യക്തമാക്കുന്നു. അതിന് പകരമായി ജയിലുള്ള സ്ത്രീകളും കുട്ടികളടക്കമുള്ള 50 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നും ഇസ്രഈല്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Content Highlight: Israel’s far right opposes prisoner exchange deal