മാഡ്രിഡ്: ഗസയിലെ ഇസ്രഈൽ ആക്രമണത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ സ്പെയിനിലെ ഇസ്രഈൽ അംബാസിഡറെ തിരിച്ചുവിളിച്ച് ഇസ്രഈൽ വിദേശകാര്യ മന്ത്രാലയം.
പ്രതിഷേധ സൂചകമായി ഇസ്രഈലിലെ സ്പാനിഷ് അംബാസിഡറെയും വിളിപ്പിച്ചിരുന്നു.
ഗസയിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങളും കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലെ വർധനവും കാണുമ്പോൾ ഹമാസിനോട് യുദ്ധം ചെയ്യുന്ന ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് സാഞ്ചസ് സ്പാനിഷ് മാധ്യമമായ ടി.വി.ഇയോട് പറഞ്ഞിരുന്നു.
‘അടിസ്ഥാനരഹിതമായ വാദങ്ങൾ ആവർത്തിക്കുന്ന സ്പാനിഷ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ കാരണം സ്പെയിനിലെ ഇസ്രഈലി അംബാസിഡറെ കൂടിക്കാഴ്ചയ്ക്കായി ജെറുസലേമിലേക്ക് വിളിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമാണ് ഇസ്രഈൽ പ്രവർത്തിക്കുന്നതും ഇനി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതും. എല്ലാ ബന്ദികളും തിരിച്ചു വരികയും ഗസയിൽ നിന്ന് ഹമാസിനെ തുടച്ചുനീക്കുകയും ചെയ്യുന്നത് വരെ യുദ്ധം തുടരും,’ ഇസ്രഈലി വിദേശകാര്യ മന്ത്രി എലി കോഹൻ എക്സിൽ പോസ്റ്റ് ചെയ്തു.
നിലവിലെ സംഘർഷത്തിന് പരിഹാരമായി ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കണമെന്ന് സാഞ്ചസ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീനെ സ്പെയിൻ ഏകപക്ഷീയമായി അംഗീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച റഫാ അതിർത്തിയിൽ വെച്ച് ബെൽജിയം പ്രധാനമന്ത്രിയുമായി ചേർന്ന് നടത്തിയ സംയുക്ത സമ്മേളനത്തിൽ സാഞ്ചസ് പറഞ്ഞിരുന്നു.
Content Highlight: Israel recalls ambassador from Spain in protest to Pro-Palestine stand
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023) മൈക്കൽ ആൽബർട്ട്
4) ഇസ്രഈലും അധിനിവേശവും(10/11/2023) നാസിറുദ്ധീൻ
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023) കെ.ടി. കുഞ്ഞിക്കണ്ണൻ
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023) ഫാറൂഖ്
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023) അനു പാപ്പച്ചൻ