| Sunday, 14th January 2018, 3:24 pm

ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്തയയിലെത്തി. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നെതന്യാഹുവിനേയും ഭാര്യയേയും സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി.

15 വര്‍ഷത്തിനു ശേഷമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനായി എത്തുന്നത്. നരേന്ദ്രമോദി ഇസ്രാഈല്‍ സന്ദര്‍ശിച്ച് ആറിമാസത്തിനിപ്പുറമാണ് നെതന്യാഹുവിന്റെ ഇന്ത്യ സന്ദര്‍ശനം. 130 പേരടങ്ങുന്ന പ്രതിനിധി സംഘവും നെതന്യാഹുവിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്.


Also Read: കര്‍ണാടക ജനതയെ ‘തന്തയില്ലാത്തവര്‍’ എന്ന് വിളിച്ച് ഗോവന്‍ മന്ത്രി


രാഷ്ട്രപതിഭവനില്‍ വെച്ച് നാളെ ഇസ്രാഈല്‍ പ്രധാനമന്ത്രിയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഇതിനു ശേഷം അദ്ദേഹം രാജ്ഘട്ടിലെത്തി ഗാന്ധി സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇന്ത്യ-ഇസ്രാഈല്‍ ഉബയകക്ഷി ചര്‍ച്ചയും നാളെ നടക്കും.


Don”t Miss: ലോകത്തിന്റെ ഏതു കോണിലായാലും താന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകനായിരിക്കും: ഡേവിഡ് ജെയിംസ്


കൃഷി, പ്രതിരോധം, ഊര്‍ജ്ജം, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ വിവിധ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വെയ്ക്കും. അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ 2003 സെപ്റ്റംബറിലാണ് ഇതിനുമുന്‍പ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഏരിയല്‍ ഷാരോണായിരുന്നു അന്നത്തെ ഇസ്രാഈല്‍ പ്രധാനമന്ത്രി.

വീഡിയോ:

Latest Stories

We use cookies to give you the best possible experience. Learn more