| Monday, 25th October 2021, 10:55 am

വെസ്റ്റ് ബാങ്കില്‍ ജൂതസാന്നിധ്യം ശക്തിപ്പെടുത്തുന്നത് സയണിസ്റ്റ് വീക്ഷണത്തിനെന്ന് മന്ത്രി; 1300 കുടിയേറ്റ വീടുകള്‍ നിര്‍മിക്കാനൊരുങ്ങി ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് പ്രഖ്യാപിച്ച് ഇസ്രഈല്‍. കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഹൗസിങ് മന്ത്രാലയമാണ് ഞായറാഴ്ച പ്രഖ്യാപനം നടത്തിയത്.

വെസ്റ്റ് ബാങ്കില്‍ 1355 വീടുകളുടെ നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്.

വെസ്റ്റ് ബാങ്കില്‍ ജൂതസാന്നിധ്യം ശക്തിപ്പെടുത്തുന്നത് സിയോണിസ്റ്റ് വീക്ഷണത്തിന് അനിവാര്യമാണെന്നായിരുന്നു കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഹൗസിങ് വകുപ്പ് മന്ത്രി സീവ് എല്‍കിന്‍ പ്രതികരിച്ചത്.

ഇസ്രഈല്‍ നടത്തുന്ന കൈയേറ്റങ്ങള്‍ക്കും അധിനിവേശത്തിനുമെതിരെ ഐക്യരാഷ്ട്രസംഘടനയും മറ്റ് രാജ്യങ്ങളും പ്രതികരിക്കണമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശ്റ്റയാ ആവശ്യപ്പെട്ടു. ഫലസ്തീന്‍ സര്‍ക്കാരിന്റെ കാബിനറ്റ് യോഗത്തില്‍ വെച്ചായിരുന്നു പ്രധാനമന്ത്രി ഇസ്രഈലിനെതിരെ തിരിഞ്ഞത്.

ജോര്‍ദാന്‍ രാജ്യവും ഫലസ്തീന്‍ ജനതയും വിവിധ ആക്ടിവിസ്റ്റുകളും ഇസ്രഈലിന്റെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണ് ഇസ്രഈല്‍ ചെയ്യുന്നതെന്നാണ് ജോര്‍ദാന്‍ പ്രതികരിച്ചത്.

അമേരിക്കയില്‍ ജോ ബൈഡന്‍ ഭരണകൂടം ഇസ്രഈല്‍ നീക്കത്തിനെതിരെ എങ്ങനെ പ്രതികരിക്കുമെന്നാണ് ഫലസ്തീന്‍ അതോറിറ്റി നോക്കുന്നത്.

ഫലസ്തീന്‍ മുന്നോട്ടുവെച്ച ‘ടു സ്‌റ്റേറ്റ് സൊലൂഷന്‍’ നിര്‍ദേശപ്രകാരം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ഭാഗമാണ് വെസ്റ്റ് ബാങ്കില്‍ ഇപ്പോള്‍ ഇസ്രഈല്‍ വീടുകള്‍ നിര്‍മിക്കുന്ന പ്രദേശങ്ങള്‍. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര നിയമമനുസരിച്ച് ഇസ്രഈലിന്റ നിര്‍മാണപ്രവര്‍ത്തികള്‍ നിയമവിരുദ്ധമാണ്.

ഏകദേശം 4,75,000 ഇസ്രഈലി ജൂതന്മാരാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്കില്‍ കുടിയേറിത്താമസിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Israel plans to build more Jewish settlements in West Bank

Latest Stories

We use cookies to give you the best possible experience. Learn more